
ശ്രീരാമന്റെ വില്ല് കടലിൽ നിന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം
∙ അന്വേഷണം
ഭീമാകാരമായ ഒരു വില്ല് കടലിലിൽ നിന്ന് ഉയർത്തുന്നതും പിന്നീട് അതൊരു കപ്പലിലേയ്ക്ക് മാറ്റുന്നതുമാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്. പിന്നീട് വില്ല് പൊലീസുകാർ പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.പ്രചരിക്കുന്ന വിഡിയോ കാണാം
വൈറൽ വിഡിയോയുടെ സ്ക്രീൻഷോട്ടുകളുപയോഗിച്ച് ഞങ്ങൾ നടത്തിയ റിവേഴ്‌സ് ഇമേജ് തിരയലിൽ സമാന അവകാശവാദങ്ങളോടെ നിരവധി പേർ ഇതേ വിഡിയോ പങ്കുവച്ചതായി കണ്ടെത്തി. വിഡിയോകൾ വിശദമായി പരിശോധിച്ചപ്പോൾ”@mrmahadevshorts1″ എന്ന വാട്ടർമാർക്ക് കണ്ടെത്തി.കൂടുതൽ തിരയലിൽ ഇതേ പേരിലുള്ള ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തി.