ആഘോഷത്തിനിടെ 13–ാം നിലയിൽ കയറി; റീൽസ് എടുക്കുന്നതിനിടെ താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം, ദുരൂഹത

Spread the love

ബെംഗളൂരു∙ സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ പാർട്ടി ആഘോഷത്തിനെത്തിയ യുവതി നിർമാണത്തിലിരുന്ന കെട്ടിടത്തിനു മുകളിൽനിന്നു വീണ് മരിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സുഹ‍‍ൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷത്തിനായാണ് രായസാന്ദ്രയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് നന്ദിനിയും സുഹൃത്തുക്കളും എത്തിയത്. റീൽസ് എടുക്കുന്നതിനായാണ് നന്ദിനി മുകളിലേക്ക് കയറിയതെന്നും പൊലീസ് പറയുന്നു.

10 വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന കെട്ടിടത്തിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. നന്ദിനിക്കൊപ്പം ഒരു വനിതാ സുഹൃത്തും രണ്ട് ആൺസുഹൃത്തുക്കളും ഉണ്ടായിരുന്നു. റീൽസ് എടുക്കുന്നതിനിടെ നന്ദിനി കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റ് ഡക്ടറ്റിലേക്കാണ് യുവതി വീണത്. സംഭവത്തെ കുറിച്ച് പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി അബദ്ധത്തിൽ വീണു എന്നാണ് നിഗമനമെങ്കിലും അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

അതേസമയം യുവതിയുടെ ഫോണിൽനിന്ന് റീൽസ് എടുത്തതിന്റെ റെക്കോർഡിങ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തെക്കൻ ബെംഗളൂരുവിലെ രായസാന്ദ്രയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന നന്ദിനി ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിനിയാണ്. റായസാന്ദ്രയ്ക്കടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു നന്ദിനി.

  • Related Posts

    ട്രോളി ബാഗുകളില്‍ നോട്ട് കൂമ്പാരം; അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് നാലു കോടി രൂപ

    Spread the love

    Spread the loveഭുവനേശ്വര്‍: അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് നാലു കോടി രൂപ പിടിച്ചെടുത്തു. ഒഡിഷ മൈന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ട്രോളി ബാഗുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.   ചൊവ്വാഴ്ച രാത്രി സംസ്ഥാന വിജിലന്‍സ്…

    അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

    Spread the love

    Spread the loveന്യൂഡൽഹി∙ അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന്…

    Leave a Reply

    Your email address will not be published. Required fields are marked *