കുട്ടികൾ ജനിച്ചത് ഇന്ത്യയിലെത്തിയശേഷം, പിതാവ് ആരെന്ന് വെളിപ്പെടുത്താതെ നിന; 2 മാസമായി ഗുഹയിൽ, റഷ്യയിലേക്ക് തിരിച്ചയയ്‌ക്കും
ബെംഗളൂരു∙ ഇന്ത്യയെയും കാടുകളെയും ധ്യാനത്തെയും ഇഷ്ടപ്പെടുന്നെന്നും റഷ്യയിലേക്കു തിരിച്ചയയ്ക്കുന്നതിൽ തീവ്രദുഃഖമുണ്ടെന്നും ഇന്നലെ കർണാടകയിലെ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതി. ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്തെ വനമേഖലയിലെ ഒരു ഒറ്റപ്പെട്ട ഗുഹയിൽനിന്നാണ് നിന കുട്ടിനയെയും(40) ആറും നാലും വയസ്സുള്ള രണ്ടു പെൺമക്കളെയും പൊലീസ്…
‘ബെല്ലിന്റെ നിയന്ത്രണം കണ്ടക്ടര്‍ക്ക്, നാട്ടുകാരുടെ കയ്യിലല്ല; വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ല’
തിരുവനന്തപുരം ∙ ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെൻഷൻ പിൻവലിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്യനിര്‍വഹണത്തില്‍ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചതിനൊപ്പം സസ്‌പെന്‍ഷന്‍ ഉത്തരവിലും പിഴവുണ്ടായി. അതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു. …
യുവാവ് മുങ്ങി മരിച്ചു
വെണ്ണിയോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മെച്ചന കിഴക്കയില്‍ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.…
വാർത്തയിൽ തിരുത്ത്
കഞ്ചാവ് ഉപയോഗം;പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമം;ആനന്ദ് പി ദേവസ്യ പിടിയിൽ” എന്ന വാർത്ത കഴിഞ്ഞ വ്യാഴാഴ്ച സ്പോട്ട് ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയിലെ ഉള്ളടക്കത്തിൽ ചില അടിസ്ഥാന വ്യത്യാസങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിനാൽ വാർത്ത പിൻവലിച്ചിരുന്നു.ഖേദം പ്രകടിപ്പിച്ചതായി അറിയിക്കുന്നു. -എഡിറ്റർ-
ഒന്നര കോടിയോളം രൂപ കവര്‍ച്ച നടത്തി കേരളത്തിലേക്ക് കടന്ന പ്രതികളെ പിടികൂടി വയനാട് പോലീസ്
കല്‍പ്പറ്റ: മഹാരാഷ്ട്രയില്‍ ഒന്നര കോടിയോളം രൂപ കവര്‍ച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടര്‍മേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി,പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്,…
മുഹമ്മദലിയുടെ ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
കോഴിക്കോട് ∙ രണ്ടു പേരെ കൊലപ്പെടുത്തിയതായി പൊലീസിനു മുന്നിൽ ഏറ്റുപറച്ചിൽ നടത്തിയ മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലി എന്ന ആന്റണി (54) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടരഞ്ഞിയിൽ മരിച്ചയാളുടെ രേഖാചിത്രം തയാറാക്കി തിരുവമ്പാടി പൊലീസ്.…
സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്
സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്. മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. പൂനെ വൈറോളജി ലാബിൽ നിന്ന്…
ദുരൂഹത ഒഴിയാതെ രണ്ട് നടിമാരുടെ മരണം: മൃതദേഹം ജീർണ്ണിച്ചിട്ടും അയൽക്കാർ അറിഞ്ഞില്ല? ആരും അന്വേഷിച്ച് എത്തിയില്ല!
ഒൻപത് മാസത്തിനിടെ ആരും അന്വേഷിക്കാത്ത ഒരു നടി. മരണം നടന്ന് ഒൻപത് മാസത്തിന് ശേഷമാണ് പാക്കിസ്ഥാനി നടിയും റിയാലിറ്റി ഷോ താരവുമായ ഹുമൈറ അസ്ഗർ അലിയുടെ (32) ജീർണിച്ച നിലയിലുള്ള മൃതദേഹം ഇത്തിഹാദ് കൊമേഴ്സ്യൽ വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാർട്മെന്റിൽ കണ്ടെത്തിയത്. മാസങ്ങളായി…
മറ്റൊരു ബന്ധമെന്ന് സംശയം, നടി മഞ്ജുള ശ്രുതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു
ബംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കന്നഡ സീരിയല്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രുതി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.…
കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ
ബെംഗളൂരു ∙ കർണാടകയിലെ ഗോകർണയിൽ രാമതീർഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ റഷ്യൻ യുവതിയും രണ്ടു പെൺമക്കളും താമസിക്കുന്നതായി കണ്ടെത്തി. പട്രോളിങ്ങിനിടെ, ഗോകർണ പൊലീസാണ് മൂന്നു പേരെയും വനത്തിനുള്ളിൽ കണ്ടെത്തിയത്. ജൂലൈ 9 ന് വൈകിട്ട് 5 മണിയോടെ, ഗോകർണ പൊലീസ്…














