ചക്രവാതച്ചുഴി: സംസ്ഥാനത്ത് അഞ്ചുദിവസം തീവ്രമഴ

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.   തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ…

ഭർത്താവിനെ ജാമ്യത്തിലെടുക്കാൻ സഹായിക്കാമെന്നു വാഗ്ദാനം; യുവതിയെ സംഘം ചേർന്ന് പീഡിപ്പിച്ചു, 6 പേർ അറസ്റ്റിൽ

പെരിന്തൽമണ്ണ ∙ ജയിലിലുള്ള ഭർത്താവിനെ ജാമ്യത്തിലെടുക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു യുവതിയെ സംഘം ചേർന്നു പീഡിപ്പിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. മഞ്ചേരി സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതി. പീഡനത്തിന് ഒത്താശ ചെയ്ത ദമ്പതികളും ലോഡ്ജ് നടത്തിപ്പുകാരനും അടക്കമുള്ളവരാണ്…

പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവം;സ്വമേധയാ കേസെടുത്ത് പൊലീസ്

ഹിന്ദുവീടുകളിൽ കയറിയാൽ കാലുവെട്ടുമെന്ന് പാസ്റ്ററെ ഭീഷണിപ്പെടുത്തിയ സംഭവം സ്വമേധയാ  കേസെടുത്ത് ബത്തേരി പൊലീസ്.   പാസ്റ്ററെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.കലാപത്തിന് ആഹ്വാനം, സംഘം ചേർന്നുള്ള ഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ.

‘രണ്ടു രൂപ ഡോക്ടര്‍’; നിര്‍ധനരുടെ ആശ്രയമായിരുന്ന ഡോ.എ.കെ രൈരു ഗോപാൽ അന്തരിച്ചു

കണ്ണൂര്‍∙ രണ്ടു രൂപ ഡോക്ടർ എന്ന് അറിയിപ്പെട്ടിരുന്ന കണ്ണൂരിന്റെ സ്വന്തം ജനകീയ ഡോക്ടർ എ.കെ.രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽനിന്നു രണ്ടു രൂപ മാത്രം ഫീസ് വാങ്ങിയാണ് അര നൂറ്റാണ്ടോളം ഡോക്ടര്‍ സേവനം ചെയ്തിരുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം…

ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ 7 പേർ കസ്‌റ്റഡിയിൽ

ഗുവാഹത്തി ∙ ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ 7 പേർ കസ്‌റ്റഡിയിൽ. 18 വയസ്സിൽ താഴെ പ്രായമുള്ളവരാണ് പ്രതികൾ. അസമിലെ കാംരൂപ് ജില്ലയിലാണ് സംഭവം. സ്കൂളിന്റെ പരിസരത്ത് വച്ച് ലൈംഗികാതിക്രമം നടത്തിയെന്നു കാട്ടി…

‘ഞാൻ കൊന്നു, മൃതദേഹം വീട്ടിലുണ്ട്’; 8 മാസം മുൻപ് വിവാഹം, 7 മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

മീററ്റ്∙ ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയെ (25) രവിശങ്കർ ജാദവ് (28) ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.   ശനിയാഴ്ചയാണ് സംഭവം. എട്ടുമാസം മുൻപായിരുന്നു രവിശങ്കറും സപ്നയും തമ്മിലുള്ള…

പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞു; 10 വയസ്സുകാരനെ വിമാനത്താവളത്തിൽ ‘ഉപേക്ഷിച്ച്’ മാതാപിതാക്കളുടെ വിമാനയാത്ര

മഡ്രിഡ്∙ മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസ്സുകാരനെ വിമാനത്താവളത്തിൽ തനിച്ചാക്കി മാതാപിതാക്കൾ വിമാനയാത്ര നടത്തിയതായി റിപ്പോർട്ട്. യാത്രാതടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് യാത്രതുടർന്നത്. എയർ ഓപ്പറേഷൻസ് കോഓർഡിനേറ്ററായ ലിലിയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഈ…

ഭാര്യയുടെ ദേഹത്ത് ബാധ, രക്ഷപ്പെടുത്താൻ നരബലി; ഉത്തർപ്രദേശിൽ ഒൻപതുവയസ്സുകാരനെ കൊന്ന് ചാക്കിൽ കെട്ടി നദിയിലെറിഞ്ഞു

ദിയോറിയ∙ ഉത്തർപ്രദേശിൽ‌ ഒൻപതുവയസ്സുകാരനെ ബലിനൽകി. ഭാര്യയുടെ ദേഹത്ത് കയറിയ ബാധ ഒഴിവാക്കാനായാണ് ഭർത്താവും ബന്ധുക്കളും ചേർന്നു ഒൻപതു വയസ്സുകാരനെ ബലി നൽകിയത്. പത്ഖൗളി സ്വദേശിയായ ആരുഷ് ഗൗർ ആണ് കൊല്ലപ്പെട്ടത്.   കഴിഞ്ഞ ഏപ്രിൽ 17 മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വിവിധ…

വിമാനത്തിൽ വച്ച് മർദനമേറ്റ യുവാവിനെ കണ്ടെത്തി,യുവാവിനെ മർദിച്ചയാളെ വിലക്കി ഇൻഡിഗോ

മുംബൈ∙ ഇൻഡിഗോ വിമാനത്തിൽ വച്ച് പാനിക് അറ്റാക്കുണ്ടായതിനെ തുടർന്നുള്ള പരിഭ്രാന്തിക്കിടെ സഹയാത്രികന്റെ മർദനമേറ്റ യുവാവിനെ കണ്ടെത്തി. അസമിലെ ബാർപേട്ടയിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. വിമാനം ലാൻഡ് ചെയ്ത കൊൽക്കത്തയിൽ നിന്ന് 800 കിലോമീറ്ററും യുവാവിന് പോകേണ്ടിയിരുന്ന സിൽച്ചറിൽ നിന്ന്…

ഇനി അടിയില്ല, ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും : പാസ്റ്റർക്ക് നേരെ ബജ്റംഗ്ദള്‍ ഭീഷണി

സുൽത്താൻ ബത്തേരി: വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിച്ച പാസ്റ്റർക്ക് നേരെ വയനാട്ടിൽ ഒരു സംഘം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതായി പരാതി. കഴിഞ്ഞ ഏപ്രിൽ മാസം ബത്തേരി ടൗണിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. “ഇനി അടിയില്ല,…