ചുരത്തിൽ കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് വീഴനായ നിലയിൽ
ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാനായ നിലയിൽ നിന്നു.ഒഴിവായത് വൻ ദുരന്തം.അൽപസമയം മുമ്പാണ് സംഭവം.
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി, പക്ഷെ!
മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും.…
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചു
മീനാക്ഷിപുരം ∙ കടുത്ത പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. സർക്കാർപതി ആദിവാസി ഉന്നതിയിലെ പാർഥിപൻ– സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണു മരിച്ചത്. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാമായിരുന്നു. ഇന്നലെ പുലർച്ചെ…
‘മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറി’; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം∙ മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി. പോത്തൻകോട് സ്വദേശിയായ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ മുനീറാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ…
മത്സരിച്ച് മദ്യപിച്ച് വിദ്യാർത്ഥികൾ; ചികിത്സയിൽ
തിരുവനന്തപുരം ∙ സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യപിച്ച് അവശനിലയിലായ പ്ലസ്ടു വിദ്യാർഥിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആൽത്തറ ജംക്‌ഷനിൽ നിർമാണത്തിലുള്ള വീട്ടിലാണ് നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 7 വിദ്യാർഥികൾ മദ്യപിച്ചത്. സ്കൂളിൽ ഓണാഘോഷമായിരുന്നതിനാൽ വിദ്യാർഥികൾ യൂണിഫോമിലായിരുന്നില്ല. മുണ്ടും ഷർട്ടും ധരിച്ച ഇവർ…
പട്ടാളം ഉപേക്ഷിച്ച ലാൻഡ് ക്രൂസറും ലാൻഡ് റോവറും ഉൾപ്പടെ 150 വാഹനങ്ങൾ ഇന്ത്യയിൽ
ടൊയോട്ട ലാൻഡ് ക്രൂസറും ലാൻഡ് റോവറും ടാറ്റ എസ്‍യുവികളും തുടങ്ങി ഭൂട്ടാൻ മിലിറ്ററി ലേലം ചെയ്ത നിരവധി വാഹനങ്ങൾ ഇന്ത്യയിൽ കടത്തിയെന്ന് റിപ്പോർട്ടുകൾ. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി എന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഉയർന്ന ഉദ്യോഗസ്ഥർ…
എടിഎമ്മിലൂടെ പിൻവലിക്കാം, യുപിഐവഴി കൈമാറ്റവും
ന്യൂഡൽഹി:പിഎഫ് അംഗങ്ങൾക്ക് വേഗത്തിലും ലളിതമായും ഇടപാടുകൾ നടത്താൻ സമഗ്രമാറ്റത്തിന് എംപ്ലോയീസ് െപ്രാവിഡന്റ് ഫണ്ട് ഒാർഗനൈസേഷൻ(ഇപിഎഫ്ഒ). എടിഎംവഴി തുക പിൻവലിക്കാനും യുപിഐവഴി ഇടപാടുകൾ നടത്താനും കഴിയുംവിധം വലിയ മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. ഇപിഎഫ്ഒ 3.0 എന്ന പരിഷ്കാരം ഈ വർഷം നടപ്പാകുമെന്ന് പ്രധാനമന്ത്രിയുടെ…
പ്രസാദ വിതരണത്തെച്ചൊല്ലി തർക്കം; ക്ഷേത്ര ജീവനക്കാരനെ ഒരു കൂട്ടം യുവാക്കൾ അടിച്ചുകൊന്നു
ന്യൂഡൽഹി∙ തെക്കൻ ഡൽഹിയിലെ ക്ഷേത്ര ജീവനക്കാരനെ പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ അടിച്ചുകൊന്നു. കൽക്കാജി ക്ഷേത്രത്തിൽ 15 വർഷമായി ജോലി ചെയ്യുന്ന യുപി സ്വദേശി യോഗേന്ദ്രസിങാണ് (35) കൊല്ലപ്പെട്ടത്. പ്രസാദത്തിനായി എത്തിയ പതിനഞ്ച് പേരടങ്ങുന്ന…
14 വയസ്സുകാരിയെ പീഡിപ്പിച്ചു, ലഹരിമരുന്ന് വിൽപനക്കാരിയാക്കി; പ്രതിയായ രണ്ടാനച്ഛന് 55 വർഷം കഠിന തടവ്
തിരുവനന്തപുരം ∙ 14 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി അയൽസംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ലഹരിമരുന്നു വിൽപനക്കാരിയാക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ മാറനല്ലൂർ സ്വദേശിക്ക് 55 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയുടേതാണ്…
രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്! കമ്പനി ഉടമയ്ക്ക് നഷ്ടം 25 കോടി, നിക്ഷേപിച്ചത് വ്യാജ ആപ്പിൽ
തിരുവനന്തപുരം ∙ രാജ്യത്തെ ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരത്ത്. നഗരത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയുടെ 25 കോടി രൂപയാണ് ഓൺലൈൻ ഇടപാടുവഴി തട്ടിയെടുത്തത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. വ്യാജ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച് 4…
















