നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യരുത്, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്; മുന്നറിയിപ്പ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. പൊതുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതുമായ നിരവധി യുആര്‍എല്ലുകള്‍ (URL) ഇതിനകം നീക്കം ചെയ്തതായി കേരള…
പത്താംക്ലാസുകാർക്ക് 63,200 രൂപാ ശമ്പളം, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിളാകാം; മാർച്ച് 30 മുതൽ അപേക്ഷിക്കാം
കേന്ദ്രപൊലീസ് സേനയായ സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സിൽ (എസ് എസ് എഫ്- SSF) കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസുകാർക്കാണ് അവസരം. രാജ്യത്തുടനീളമുള്ള പ്രധാന ഭരണ സമുച്ചയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സംരക്ഷണം, സർക്കാർ ഓഫീസുകൾ,ഔദ്യോഗിക വസതികൾ എന്നിവയുൾപ്പെടെ ദേശീയ തലത്തിൽ പ്രധാന…
‘ഇനി അവന്റെ കാലം..’, ചക്കച്ചുള മുതൽ ചക്കമടലു വരെ പോഷകങ്ങളുടെ കലവറ, ചക്ക ദീർഘകാലം സൂക്ഷിക്കാനുമുണ്ട് വഴി
കേരളത്തിൽ ഇനി അവന്റെ കാലമാണ്… നാട്ടിൻപുറങ്ങളിൽ ചക്ക വരവറിയിച്ചു കഴിഞ്ഞു. പുറമെ കണ്ടാൽ കുറച്ചു പരുക്കനാണെങ്കിലും ചക്ക ആളൊരു ഉപകാരിയാണ്. ചക്കച്ചുളയും കുരുവും എന്തിനേറെ പറയുന്നു ചക്ക മടലു പോലും പലരും കളയാറില്ല. അത്രയും ഗുണങ്ങൾ അടങ്ങിയതാണ് ചക്കയെന്ന് സാരം. …
മീൻ പാകം ചെയ്യുമ്പോൾ രൂക്ഷഗന്ധം, കഴിച്ചവർക്ക് ഛർദിയും അതിസാരവും; നടപടിയെടുക്കണമെന്ന് ആവശ്യം
അച്ചൻകോവിൽ∙ അച്ചൻകോവിൽ ഗ്രാമത്തിൽ വിൽപനയ്ക്കെത്തിക്കുന്ന മീൻ പഴകിയതെന്നു പരാതി. മീൻ പാചകം ചെയ്തു കഴിക്കുന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ വ്യാപകം. ഒട്ടേറെപ്പേർക്കു ഛർദിയും അതിസാരവും വന്നതായി പറയുന്നു. പാകം ചെയ്യുമ്പോൾ മീനിന് രൂക്ഷഗന്ധമാണ് ഉണ്ടാകുന്നതെന്നും ഇത് ഉപയോഗിക്കാതെ ഉപേക്ഷിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. ആരോഗ്യ…
പുറത്ത് 38 ഡിഗ്രി; പക്ഷേ ശരീരം അനുഭവിക്കുന്നത് 50 ഡിഗ്രി വരെ: മുറിക്കുള്ളിലും താപാഘാതമോ?
കൊച്ചി∙ സംസ്ഥാനത്ത് കൊടുംചൂട്. താപസൂചിക നാളെ കൂടി ഉയർന്ന നിലയിലായിരിക്കും. ചൂട് 38 ഡിഗ്രി സെൽഷ്യസും ഈർപ്പം 40–50 ശതമാനവും ആയതോടെ അനുഭവപ്പെടുന്ന ചൂട് 48–50 ഡിഗ്രി സെൽഷ്യസ് ആയി വർധിച്ചു. നമ്മുടെ ശരീരം അനുഭവിക്കുന്നത് ഈ ചൂടാണെന്ന് കുസാറ്റിലെ അഡ്വാൻസ്ഡ്…
സാറാമ്മ കൊലക്കേസ്: രണ്ടു വർഷമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
കോതമംഗലം∙ ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് പട്ടാപ്പകൽ വീടിനുള്ളിൽ കഴുത്തറത്തു കൊല്ലപ്പെട്ടിട്ട് ഇന്നു 2 വർഷം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. 2024 മാർച്ച് 25നാണു സാറാമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പകൽ വീട്ടിൽ മറ്റാരും…
മരണത്തിലും മറ്റൊരാൾക്ക് വെളിച്ചമായി ഹരീഷ് റാണയുടെ മടക്കം
ന്യൂഡൽഹി: മരണത്തിലും മറ്റൊരാൾക്ക് ജീവനും വെളിച്ചവും നൽകി ഹരീഷ് റാണയുടെ മടക്കം. രാജ്യത്ത് ആദ്യമായി നിഷ്ക്രിയ ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് വിടവാങ്ങിയപ്പോൾ, അദ്ദേഹത്തിന്റെറെ കണ്ണുകളും ഹൃദയവാൽവുകളും ദാനം ചെയ്ത് മാതൃകയാവുകയാണ് കുടുംബം.തീരാവേദനകൾക്കിടയിലും പ്രതീക്ഷയുടെ വലിയൊരു വെളിച്ചം പകരുകയാണ് ഹരീഷ്…
‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം’; ജയിലിൽ കഴിയാന്‍ മോഷണം, യുവാവ് പിടിയിൽ
തിരുവനന്തപുരം∙ എങ്ങിനെയെങ്കിലും പൊലീസിന്റെ പിടിയിലായി ജയിലില്‍ കിടക്കാന്‍ ശ്രമിക്കുന്ന ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തെ പോലെയാണ് കോവളത്ത് കഴിഞ്ഞ ദിവസം മോഷണക്കേസില്‍ പിടിയിലായ ആവാടുതുറ സ്വദേശി ദിലീപ് ഖാന്‍ (46). ജയിലിലെ ഭക്ഷണവും സുരക്ഷയും കാരണമാണ് താന്‍ വീണ്ടും മോഷ്ടിക്കുന്നതെന്നാണ് ദിലീപ് ഖാന്‍…
നവവധുവിന് ക്രൂരമർദനം; വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു, ഭർത്താവ് അറസ്റ്റിൽ
കഴക്കൂട്ടം ∙ നവവധുവിനെ മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ്(28) അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫാ നജുമുദീനാണ്(22) ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായത്.…
ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി പിടിയിൽ
തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ലഹരിയുടെ ഉറവിടം കണ്ടെത്തി പോലീസ്. തൃശ്ശൂർ തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി പൊലീസ് പിടിയിലായി. പെരിങ്ങോട്ടുകര…
















