പത്താംക്ലാസുകാർക്ക് 63,200 രൂപാ ശമ്പളം, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിളാകാം; മാർച്ച് 30 മുതൽ അപേക്ഷിക്കാം

Spread the love

കേന്ദ്രപൊലീസ് സേനയായ സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സിൽ (എസ് എസ് എഫ്- SSF) കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസുകാർക്കാണ് അവസരം.

 

രാജ്യത്തുടനീളമുള്ള പ്രധാന ഭരണ സമുച്ചയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സംരക്ഷണം, സർക്കാർ ഓഫീസുകൾ,ഔദ്യോഗിക വസതികൾ എന്നിവയുൾപ്പെടെ ദേശീയ തലത്തിൽ പ്രധാന മേഖലകളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് എസ് എസ് എഫിന്റെ പ്രവർത്തന രംഗങ്ങളിൽ പ്രാഥമികമായുള്ളത്.

 

തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം ശമ്പള സ്കെയിൽ എന്നിവ അറിയാം

തസ്തികയുടെ പേര്: കോൺസ്റ്റബിൾ (ബാർബർ), കോൺസ്റ്റബിൾ (വാഷർമാൻ)

ഒഴിവുകളുടെ ആകെ എണ്ണം: 10

 

കോൺസ്റ്റബിൾ (ബാർബർ): 03 (പുരുഷന്മാർ മാത്രം)

 

കോൺസ്റ്റബിൾ (വാഷർമാൻ) : 07 (പുരുഷന്മാർ മാത്രം)

 

യോഗ്യത: അംഗീകൃത സ്കൂളിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ/ബോർഡിൽ നിന്നോ പത്താംക്ലാസോ തത്തുല്യ യോഗ്യതയോ ജയിച്ചിരിക്കമം. ഏത് തസ്തികയിലേക്ക് അപേക്ഷിക്കുന്നുവോ അതിൽ പ്രൊഫഷനിൽ ട്രേഡ് ടെസ്റ്റ് പാസാകണം.

 

പ്രായപരിധി: 18 മുതൽ 23 വയസ്സ് വരെ (ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം)

 

ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: മാർച്ച് 30 (30-03-2026) പുലർച്ചെ 12.01 മണിമുതൽ (00:01 AM)

 

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഏപ്രിൽ 28 (28-04-2026) രാത്രി 11.59 വരെ

 

അപേക്ഷ സമർപ്പിക്കാനുള്ള ഔദ്യോഗിക വെബ്‌സൈറ്റ്: recruitment.itbpolice.nic.in

  • Related Posts

    ‘ലൈസന്‍സ് എടുക്കാന്‍ മറന്നെന്ന് കളവ്’, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയില്‍

    Spread the love

    Spread the loveപത്തനംതിട്ട: പത്തനംതിട്ടയില്‍ 28 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതി വിനോദിനെ ഇന്നലെ രാത്രി അടൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതിയായ വിനോദ്. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി…

    ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്

    Spread the love

    Spread the loveതാമരശ്ശേരി: ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്. മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദ് (30) നെയാണ് രക്ഷപ്പെടുത്തിയത്. സാജിദിനെ 4 ദിവസം ആണ് മയക്കുമരുന്ന് സംഘം തടവിൽ പാർപ്പിച്ചത്. ബാംഗ്ലൂരുവിൽ നിന്നും തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ…

    Leave a Reply

    Your email address will not be published. Required fields are marked *