മീൻ പാകം ചെയ്യുമ്പോൾ രൂക്ഷഗന്ധം, കഴിച്ചവർക്ക് ഛർദിയും അതിസാരവും; നടപടിയെടുക്കണമെന്ന് ആവശ്യം

Spread the love

അച്ചൻകോവിൽ∙ അച്ചൻകോവിൽ ഗ്രാമത്തിൽ വിൽപനയ്ക്കെത്തിക്കുന്ന മീൻ പഴകിയതെന്നു പരാതി. മീൻ പാചകം ചെയ്തു കഴിക്കുന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ വ്യാപകം. ഒട്ടേറെപ്പേർക്കു ഛർദിയും അതിസാരവും വന്നതായി പറയുന്നു. പാകം ചെയ്യുമ്പോൾ മീനിന് രൂക്ഷഗന്ധമാണ് ഉണ്ടാകുന്നതെന്നും ഇത് ഉപയോഗിക്കാതെ ഉപേക്ഷിക്കുകയാണെന്നും നാട്ടുകാർ പറ‍ഞ്ഞു. ആരോഗ്യ വകുപ്പിനു പരാതി നൽകിയിട്ടും നടപടി ഇല്ലെന്നാണു ആക്ഷേപം. മീൻ വിൽപനക്കാരോട് വിഷയം പറഞ്ഞപ്പോൾ നിഷേധാത്മക സമീപനമാണ് ഉണ്ടായതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വിഷയത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി എടുക്കണമെന്നും ഭക്ഷ്യയോഗ്യമല്ലാത്ത മീൻ വിൽപനയ്ക്കെത്തിച്ചാൽ പിടിച്ചെടുത്തു നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

  • Related Posts

    ‘ലൈസന്‍സ് എടുക്കാന്‍ മറന്നെന്ന് കളവ്’, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയില്‍

    Spread the love

    Spread the loveപത്തനംതിട്ട: പത്തനംതിട്ടയില്‍ 28 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതി വിനോദിനെ ഇന്നലെ രാത്രി അടൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതിയായ വിനോദ്. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി…

    ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്

    Spread the love

    Spread the loveതാമരശ്ശേരി: ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്. മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദ് (30) നെയാണ് രക്ഷപ്പെടുത്തിയത്. സാജിദിനെ 4 ദിവസം ആണ് മയക്കുമരുന്ന് സംഘം തടവിൽ പാർപ്പിച്ചത്. ബാംഗ്ലൂരുവിൽ നിന്നും തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ…

    Leave a Reply

    Your email address will not be published. Required fields are marked *