മരണത്തിലും മറ്റൊരാൾക്ക് വെളിച്ചമായി ഹരീഷ് റാണയുടെ മടക്കം

Spread the love

 

ന്യൂഡൽഹി: മരണത്തിലും മറ്റൊരാൾക്ക് ജീവനും വെളിച്ചവും നൽകി ഹരീഷ് റാണയുടെ മടക്കം. രാജ്യത്ത് ആദ്യമായി നിഷ്ക്രിയ ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് വിടവാങ്ങിയപ്പോൾ, അദ്ദേഹത്തിന്റെറെ കണ്ണുകളും ഹൃദയവാൽവുകളും ദാനം ചെയ്ത് മാതൃകയാവുകയാണ് കുടുംബം.തീരാവേദനകൾക്കിടയിലും പ്രതീക്ഷയുടെ വലിയൊരു വെളിച്ചം പകരുകയാണ് ഹരീഷ് റാണയുടെ കുടുംബം.

 

പതിമൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചൊവ്വാഴ്‌ച വൈകുന്നേരം 4.10 ന് ഡൽഹിയിലെ എയിംസിൽ വെച്ച് ഹരീഷ് റാണ വേദനയുടെ ലോകത്ത് നിന്ന് യാത്രയായത്. മരണശേഷം ഹരീഷ് റാണയുടെ കുടുംബം അദ്ദേഹത്തിന്റെ കോർണിയകളും ഹൃദയ വാൽവുകളും ദാനം ചെയ്‌തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. മരണശേഷം 24 മണിക്കൂറിനുള്ളിൽ വാൽവുകൾ സാധാരണയായി നീക്കം ചെയ്യും. മരണശേഷം 6 മുതൽ 8 മണിക്കൂർ വരെ കഴിഞ്ഞ് 15 മിനിറ്റ് നീണ്ടുനിൽക്കുന്ന നടപടിക്രമത്തിലൂടെയാണ് കോർണിയ നീക്കം ചെയ്യുന്നത്.

 

2013-ൽ ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽ പഠിക്കുമ്പോൾ താമസസ്ഥലത്തെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷിന് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിനേറ്റ ആഘാതം ഹരീഷിനെ പൂർണ്ണമായും കിടപ്പിലാക്കി. കഴിഞ്ഞ 13 വർഷമായി ട്യൂബ് വഴിയുള്ള ഭക്ഷണത്തെ ആശ്രയിച്ച് അബോധാവസ്ഥയിലായിരുന്നു അദ്ദേഹം.

 

മരണത്തിന് ശേഷവും മറ്റൊരാളിലൂടെ ജീവിക്കാനും ലോകത്തിന് പ്രകാശമാകാനും ഹരീഷിന് സാധിക്കുമെന്നത് ആ കുടുംബത്തിന് വലിയ ആശ്വാസമാകുന്നു. അവയവദാനമെന്ന വലിയ സന്ദേശം കൂടി സമൂഹത്തിന് നൽകിയാണ് വേദനയുടെയും കാത്തിരിപ്പിന്റെയും നാളുകൾക്കൊടുവിൽ ഹരീഷ് റാണ വിടവാങ്ങുന്നത്

  • Related Posts

    10 മണിക്കൂർ 45 മിനിറ്റ്; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു നീന്തിയെത്തി ടെക്കി ദമ്പതികൾ

    Spread the love

    Spread the loveബെംഗളൂരു ∙ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു 10 മണിക്കൂർ 45 മിനിറ്റിൽ നീന്തിയെത്തി ബെംഗളൂരുവിലെ ടെക്കി ദമ്പതികൾ അപൂർവ നേട്ടം സ്വന്തമാക്കി. 30 വയസ്സുകാരായ ഡാനിഷ് അബ്ദി, വൃഷാലി പ്രസാദെ എന്നിവരാണു രാമസേതു റൂട്ടിൽ ഏകദേശം 32 കിലോമീറ്റർ…

    തമിഴ്നാട്ടിൽ മുഖ്യമന്ത്രി പദം ഉറപ്പിച്ച് വിജയ്; ക്ലൈമാക്സിൽ പിന്തുണയുമായി വിസികെ

    Spread the love

    Spread the love  ചെന്നൈ ∙ വിജയിന്റെ തമിഴക വെട്രി കഴകത്തിന് പിന്തുണ നൽകി 2 എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ). ഇതോടെ ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടി. ടിവികെ നേതാക്കൾ ഉടൻ ഗവർണറെ കാണും. വിജയിന്…

    Leave a Reply

    Your email address will not be published. Required fields are marked *