മൂല്യനിര്‍ണയം പൂര്‍ത്തിയായി; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേയില്‍ നടക്കുന്ന…
ബസിൽ യാത്ര ചെയ്യുമ്പോൾ കയ്യിൽ എന്തോ വന്ന് ഇടിച്ചെന്നു മാത്രം ഒാർമ: അറ്റുപോയ സ്വപ്നം; കണ്ണീരിൽ ഒരു കുടുംബം
കോട്ടയം ∙ മൂന്നു കുഞ്ഞുങ്ങളുടെ കൈത്താങ്ങ് അറ്റു! ഒരു കുടുംബം പ്രതിസന്ധിയിലായി. ബുധനാഴ്ച രാത്രിയിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ ലോറി വന്നിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വലതുകൈ തോൾ മുതൽ മുറിച്ചു കളയേണ്ടി വന്ന ഷീജ ബേബിയുടെ (46) സങ്കടകഥയാണിത്. എംസി റോഡിൽ തെളളകം…
ട്രാൻസ്ജെൻഡറിനൊപ്പം മന്ത്രിയുടെ അശ്ലീല വിഡിയോ; ചിത്രീകരിച്ചത് ഔദ്യോഗിക വസതിയിൽ
മുംബൈ ∙ മന്ത്രിയും എൻസിപി (അജിത്) നേതാവുമായ നർഹരി സിർവാളും ട്രാൻസ്ജെൻഡറും അടുത്തിടപഴകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഔദ്യോഗിക വസതിയിൽ ഇരുവരും അടുത്തിടപഴകുന്നതു മന്ത്രിപദവിക്കു നിരക്കാത്തതാണെന്നു പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങളോട് മന്ത്രി പ്രതികരിച്ചിട്ടില്ല.…
വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ ദേഹത്ത് കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭർത്താവ്
ബെംഗളൂരു ∙ റോഡരികിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ഭർത്താവ് അവരുടെ ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. കർണാടകയിലാണ് സംഭവം. അക്ഷയും ഭാര്യ ഷൈലയും (28) കാറിൽ ഗംഗാപുര എന്ന തീർഥാടന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.…
വേനലവധിക്ക് മാറ്റമില്ല; വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ…
സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രിയിൽ തുടരും
ന്യൂഡൽഹി ∙ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വിവരം. സർ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണ്. മാർച്ച് 24ന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയ ഗാന്ധിക്ക് അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് ചികിത്സയാണ് നൽകുന്നതെന്നും…
3 മണിക്കൂറിനകം വിഡിയോ നീക്കണമെന്ന് നിർദേശം, അനുസരിക്കാതെ എക്സ്; കടുപ്പിച്ച് പൊലീസ്
തിരുവനന്തപുരം∙ പ്രധാനമന്ത്രിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അധിക്ഷേപിക്കുന്ന എഐ വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തതിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. എക്‌സ് പ്ലാറ്റ്‌ഫോമിന് എതിരെയും “Laxmi N Raju (@valiant_Raju),” എന്ന എക്സ് അക്കൗണ്ടിനെതിരെയുമാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തത്. …
ഭാര്യയോടുള്ള സഹാനുഭൂതി ഭർത്താവിന്റെ ‘മാർക്കറ്റ് വാല്യു’ ആശ്രയിച്ചാണോ? ചോദ്യവുമായി ആരതി രവി
തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ ആളാണ് നടൻ വിജയ്. ഇപ്പോഴിതാ തമിഴ് നടനായ രവി മോഹന്റെ (ജയം രവി) മുൻഭാര്യയായ ആരതി രവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ്. …
വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ രാത്രി ഉപയോഗിച്ചത് 5802 മെഗാവാട്ട്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ബുധനാഴ്ച രാത്രിയാണ് 5802 മെഗാവാട്ട് വൈദ്യുതി ആവശ്യകതയുണ്ടായത്. 2024 മേയ് 2 ന് രാത്രിയിൽ 5797 മെഗാവാട്ട് വേണ്ടി വന്നതാണ് ഇതിനു മുൻപുള്ള റെക്കോർഡ്. അതേസമയം, ഒരു ദിവസം ഉപയോഗിച്ച…
ബാബ വാന്‍ഗ പ്രവചനം 2026; ലക്ഷപ്രഭുക്കളാകുന്ന 4 രാശിക്കാർ, വരും നാളുകൾ നിർണായകം
നോസ്ട്രഡാമസിനു ശേഷം ലോകം ഉറ്റുനോക്കുന്ന പ്രവാചകയാണ് ബാബ വാന്‍ഗ. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവരുടെ വരും വർഷങ്ങളിലെ പ്രവചനങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2026 ഓരോ രാശിക്കാരിലും വലിയ മാറ്റങ്ങൾ വരുത്തുമെന്ന് വാന്‍ഗ സൂചിപ്പിക്കുന്നു. പൊതുവെ 4 രാശിക്കാർക്ക് തൊഴിൽ, ധനം,…
















