ട്രാൻസ്ജെൻഡറിനൊപ്പം മന്ത്രിയുടെ അശ്ലീല വിഡിയോ; ചിത്രീകരിച്ചത് ഔദ്യോഗിക വസതിയിൽ

Spread the love

മുംബൈ ∙ മന്ത്രിയും എൻസിപി (അജിത്) നേതാവുമായ നർഹരി സിർവാളും ട്രാൻസ്ജെൻഡറും അടുത്തിടപഴകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഔദ്യോഗിക വസതിയിൽ ഇരുവരും അടുത്തിടപഴകുന്നതു മന്ത്രിപദവിക്കു നിരക്കാത്തതാണെന്നു പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങളോട് മന്ത്രി പ്രതികരിച്ചിട്ടില്ല.

 

‘മഹായുതിയിലെ നേതാക്കൾ പരസ്പരം തകർക്കാൻ ശ്രമിക്കുകയാണ്. വിഡിയോ പകർത്തിയതു ട്രാൻസ്ജെൻഡറിന്റെ സഹോദരനാണ്. ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണു നടന്നത്. എന്നാൽ, ഔദ്യോഗിക വസതിയിൽ നടന്ന കാര്യങ്ങൾ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല’– കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ പറഞ്ഞു.

 

മന്ത്രി ഉൾപ്പെട്ട അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതു തീർത്തും അപലപനീയമാണെന്നും പൊതുപ്രവർത്തകർ അടിസ്ഥാനപരമായ മര്യാദകൾ പാലിക്കണമെന്നും എംപിസിസി അധ്യക്ഷൻ ഹർഷവർധൻ സപ്കലും പറഞ്ഞു. നേരത്തേ, സിർവാളിന്റെ വകുപ്പിലെ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതിനെ തുടർന്നു മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

  • Related Posts

    ഇന്ത്യ വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും: ഖ്വാജ ആസിഫ്

    Spread the love

    Spread the loveലാഹോർ ∙ ഭാവിയിൽ ഇന്ത്യ എപ്പോഴെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ കൊൽക്കത്ത ആക്രമിച്ച് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്. ഇന്ത്യൻ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ അവരുടെ തന്നെയോ…

    എയർബാഗ് പ്രവർത്തിച്ചില്ല’; മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

    Spread the love

    Spread the loveന്യൂഡൽഹി* : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).   10.42 ലക്ഷം രൂപ വിലയുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *