ബാബ വാന്‍ഗ പ്രവചനം 2026; ലക്ഷപ്രഭുക്കളാകുന്ന 4 രാശിക്കാർ, വരും നാളുകൾ നിർണായകം

Spread the love

നോസ്ട്രഡാമസിനു ശേഷം ലോകം ഉറ്റുനോക്കുന്ന പ്രവാചകയാണ് ബാബ വാന്‍ഗ. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവരുടെ വരും വർഷങ്ങളിലെ പ്രവചനങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

 

2026 ഓരോ രാശിക്കാരിലും വലിയ മാറ്റങ്ങൾ വരുത്തുമെന്ന് വാന്‍ഗ സൂചിപ്പിക്കുന്നു. പൊതുവെ 4 രാശിക്കാർക്ക് തൊഴിൽ, ധനം, ബന്ധങ്ങൾ, വ്യക്തിഗത വളർച്ച എന്നിവയിൽ വൻ മാറ്റങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം

 

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഇടവം രാശിക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വത്തോടൊപ്പം ധനപരമായ മുന്നേറ്റവും പ്രതീക്ഷിക്കാം. ഭൂമി സംബന്ധമായ കാര്യങ്ങളിലും ദീർഘകാല നിക്ഷേപങ്ങളിലും ലാഭങ്ങൾ ഉണ്ടാകും. പുതിയ വരുമാനമാർഗങ്ങൾ ലഭിക്കും. ചിലർക്ക് പുതിയ വാഹനം അല്ലെങ്കിൽ വീട് നവീകരണം തുടങ്ങാനുള്ള യോഗം. ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ അനുയോജ്യമായ കാലമാണ്. തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

 

കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): കന്നി രാശിക്ക് 2026 ഭാഗ്യവർഷമായതിനാൽ, സ്ഥാനക്കയറ്റത്തിലൂടെയും സാമ്പത്തിക നേട്ടങ്ങളിലൂടെയും തൊഴിൽ മേഖലയിൽ മുന്നേറ്റം അനുഭവപ്പെടും. സാമ്പത്തിക നില ഭദ്രമാണ്. ചിലർക്ക് പൂർവിക സ്വത്ത് ലഭിക്കും. ക്രിയാത്മകമായ ജോലികളിലൂടെയും പൊതു അംഗീകാരത്തിലൂടെയും അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കും. കുടുംബ ബന്ധങ്ങൾ ഊഷ്മളമാവും.

 

വൃശ്‌ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): വൃശ്ചികം രാശിക്കാർക്ക് അനുകൂല അനുഭവങ്ങൾ ഉണ്ടാവാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും കരിയർ മുന്നേറ്റങ്ങളും ഉണ്ടാവാം. പുതിയ രീതികൾ അവലംബിക്കുന്നതിലൂടെ അംഗീകാരം ലഭിക്കാം. പങ്കാളിത്ത സംരംഭത്തിലൂടെ പുതിയ അവസരങ്ങൾ വന്നു ചേരും.നേതൃസ്ഥാനങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്കും അനുകൂലമായ വർഷം ആണത്.

 

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): നൂതന മേഖലകളിലെ ജോലികളിലൂടെയും സാങ്കേതിക പ്രവർത്തനങ്ങളിലൂടെയും കുംഭം രാശിക്കാർ വിജയം കൈവരിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും സാമ്പത്തിക പുരോഗതി നേടാനും യോഗമുണ്ട്. തൊഴിൽരംഗത്ത് വലിയ ഉയർച്ചകൾ, പ്രമോഷൻ, ശമ്പള വർധന, പുതിയ ജോലി എന്നിവ ലഭിക്കും. പുതിയ വീടോ ഭൂമിയോ സ്വന്തമാക്കാൻ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്ന്.

  • Related Posts

    ഇന്ത്യ വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും: ഖ്വാജ ആസിഫ്

    Spread the love

    Spread the loveലാഹോർ ∙ ഭാവിയിൽ ഇന്ത്യ എപ്പോഴെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ കൊൽക്കത്ത ആക്രമിച്ച് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്. ഇന്ത്യൻ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ അവരുടെ തന്നെയോ…

    എയർബാഗ് പ്രവർത്തിച്ചില്ല’; മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

    Spread the love

    Spread the loveന്യൂഡൽഹി* : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).   10.42 ലക്ഷം രൂപ വിലയുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *