വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ ദേഹത്ത് കാർ‌ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭർത്താവ്

Spread the love

ബെംഗളൂരു ∙ റോഡരികിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ഭർത്താവ് അവരുടെ ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. കർണാടകയിലാണ് സംഭവം.

 

അക്ഷയും ഭാര്യ ഷൈലയും (28) കാറിൽ ഗംഗാപുര എന്ന തീർഥാടന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11 മണിയോടെ ബല്ലൂർഗ ഗ്രാമത്തിനു സമീപം വച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു.

 

റോഡരികിൽ വീണുകിടന്ന ഷൈലയുടെ മുടിയിൽ പിടിച്ചു വലിക്കുന്നതും, അവർ സഹായത്തിനായി നിലവിളിക്കുമ്പോൾ അക്ഷയ് ക്രൂരമായി മർദ്ദിക്കുന്നതും സിസി ടിവി ദൃശ്യങ്ങളിൽ കാണാം. വഴിപോക്കർ ഇടപെട്ട് അക്ഷയെ തടയുകയും ഷൈലയെ കാറിൽ കയറാൻ സഹായിക്കുകയും ചെയ്തു. എന്നാൽ മിനിറ്റുകൾക്ക് ശേഷം, അക്ഷയ് കാർ ഒരു പാടത്തേക്ക് ഓടിക്കുകയും ഷൈലയെ വീണ്ടും പുറത്തേക്ക് തള്ളുകയും ചെയ്തു. തുടർന്ന് അവരുടെ ദേഹത്തുകൂടി കാർ ഓടിച്ചു കയറ്റി. ഈ ദൃശ്യങ്ങളും സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

 

ദമ്പതികൾ വിവാഹിതരായിട്ട് നാല് വർഷമായെന്നും ഇവർ മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണെന്നും പൊലീസ് സൂപ്രണ്ട് അദ്ദുരു ശ്രീനിവാസുലു പറഞ്ഞു. ഷൈലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയിന്റെ സംശയമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    കത്തിമുനയിൽ നിർത്തി ബലാത്സംഗം; എച്ച്ഐവി ബാധിതയെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി

    Spread the love

    Spread the loveവിജയവാഡ ∙ പൽനാട് ജില്ലയിലെ മാച്ചർല നഗരത്തിൽ 35 വയസ്സുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. അജ്ഞാതനായ ഒരാൾ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി മാരകമായി പരുക്കേൽപ്പിച്ചു. യുവതിയുടെ താമസസ്ഥലത്താണ് സംഭവം. മാച്ചർലയിൽ സർക്കാർ ഉദ്യോഗസ്ഥയായ ഇവർ വീട്ടിൽ…

    യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, യുവാക്കളെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു

    Spread the love

    Spread the loveമുംബൈ∙ മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവർക്ക് നേരെ മലയാളി വെടിയുതിർത്തു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരാണു (51) പിടിയിലായത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അക്ബർ അബ്ദുൽ…

    Leave a Reply

    Your email address will not be published. Required fields are marked *