സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രിയിൽ തുടരും

Spread the love

ന്യൂഡൽഹി ∙ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വിവരം. സർ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണ്. മാർച്ച് 24ന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയ ഗാന്ധിക്ക് അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് ചികിത്സയാണ് നൽകുന്നതെന്നും മരുന്നുകളോട് അവർ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു. മുതിർന്ന ഡോക്ടർമാരുടെ ഒരു സംഘം അവരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

മുൻകരുതൽ നടപടിയെന്ന നിലയിൽ സോണിയ ഗാന്ധി രണ്ടുദിവസം കൂടി ആശുപത്രിയിൽ തുടരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. അവരുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 10.22 ഓടെയാണ് പനിയെത്തുടർന്നാണ് 79കാരിയായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് പനിക്ക് കാരണമായതെന്നായിരുന്നു റിപ്പോർട്ട്.

  • Related Posts

    ഇന്ത്യ വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും: ഖ്വാജ ആസിഫ്

    Spread the love

    Spread the loveലാഹോർ ∙ ഭാവിയിൽ ഇന്ത്യ എപ്പോഴെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ കൊൽക്കത്ത ആക്രമിച്ച് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്. ഇന്ത്യൻ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ അവരുടെ തന്നെയോ…

    എയർബാഗ് പ്രവർത്തിച്ചില്ല’; മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

    Spread the love

    Spread the loveന്യൂഡൽഹി* : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).   10.42 ലക്ഷം രൂപ വിലയുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *