കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം

  തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.(Heatwave alert…

‘വെർച്വൽ അറസ്റ്റിലായ’ ഡോക്ടറെ പൊലീസ് രക്ഷപ്പെടുത്തിയത് വീടിന്റെ കതകു പൊളിച്ച് !

തട്ടിപ്പു സംഘം വെർച്വൽ അറസ്റ്റ് ചെയ്ത ചങ്ങനാശേരി സ്വദേശി ഡോക്ടറെ വീടിന്റെ കതകു പൊളിച്ചാണ് പൊലീസ് രക്ഷപ്പെടുത്തിയത്! പൊലീസെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയാറായില്ല. ഇതോടെയാണ് കതകു പൊളിച്ച് വീടിനുള്ളിൽ കയറി ഡോക്ടറെ രക്ഷിക്കേണ്ടി വന്നത്. ഈ സമയം വിഡിയോ കോളിലൂടെ…

സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; വന്നത് 29,200 രൂപ ബിൽ!

കുമളി ∙ ജല അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയതിന് പ്രത്യുപകാരമായി ചക്കുപള്ളം ശ്രീനാരായണ ധർമാശ്രമത്തിന് സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പരസ്യമായി നൽകിയ വാക്ക് പാഴായി. മന്ത്രിയുടെ വാഗ്ദാനത്തിനു പുറമേ, നിലവിലുള്ള വാട്ടർ കണക്‌ഷന് തുടർന്ന് പണം…

‘കൊറിയൻ സുഹൃത്ത് മരിച്ച വിവരം അവൾ എങ്ങനെ അറിഞ്ഞു?’ സംശയങ്ങൾ ഉന്നയിച്ച് മരിച്ച 16കാരിയുടെ അച്ഛൻ

കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ ദുരൂഹതയെന്ന് കുടുംബം. തന്റെ മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും, നാട്ടിലുള്ള ആരോ മകളെ കെണിയിൽപ്പെടുത്തിയതാണെന്നും പെൺകുട്ടിയുടെ പിതാവ് മഹേഷ് ആരോപിച്ചു. കൊറിയൻ ഭാഷയോടും സംസ്‌കാരത്തോടും മകൾക്ക് ഉണ്ടായിരുന്ന താല്പര്യം ആരെങ്കിലും…

കടബാധ്യത, കർഷകൻ ജീവനൊടുക്കി; മികച്ച കർഷകനുള്ള അവാർഡ് നേടിയ ആൾ

ചെറുപുഴ (കണ്ണൂർ)∙ കടബാധ്യതയെ തുടർന്ന് കർ‌ഷകൻ ജീവനൊടുക്കി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയിരുന്നു.     കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കീടനാശിനി ഉള്ളിൽ ചെന്നു അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന്…

‘ഐഡി കാണിക്കൂ’; പാക്ക് സൈനിക മേധാവിയെ തടയാൻ ശ്രമിച്ച് സുരക്ഷാ ജീവനക്കാരൻ

ന്യൂഡൽഹി∙ ജർമനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ തിരിച്ചറിയൽ കാർഡ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ തടയാൻ ശ്രമിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കാനാണ് മുനീറും സംഘവും എത്തിയത്.…

മീനങ്ങാടിയിൽ ആംബുലൻസ്* *നിയന്ത്രണം വിട്ട് മറിഞ്ഞു:നാല് പേർക്ക് പരിക്ക്

    ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മീനങ്ങാടി കുട്ടിരായിൻ പാലത്തിന് സമീപമാണ് അപകടം നടന്നത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഏഴ് വയസ്സുകാരനുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്.അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന നാല്…

കുഞ്ഞുമാലാഖയ്ക്ക് വിട ചൊല്ലാൻ നാട്; പൊതുദർശനം തുടങ്ങി

പത്തനംതിട്ട ∙ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (9 മാസം) മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. വീട്ടിൽ പൊതുദർശനം ആരംഭിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ.  …

കാൽമുട്ടു വേദനയുമായി ആശുപത്രിയിലെത്തി; ചികിത്സയ്ക്കിടെ ‘ട്വിസ്റ്റ്’: ‘കാണാതായ’ പെൻസിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൊച്ചി ∙ കാനഡയിലെ ക്ലാസ് മുറിയിൽ ‘കാണാതായ’ പെൻസിലിന്റെ 12 സെന്റിമീറ്റർ നീളമുള്ള ഭാഗം എട്ടു വയസ്സുകാരന്റെ ഇടുപ്പിന്റെ പിൻഭാഗത്തു നിന്നു കൊച്ചിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കാൽമുട്ടു വേദനയുമായി ആശുപത്രിയിലെത്തിയ കുട്ടിയുടെ ചികിത്സയ്ക്കിടെയാണ് ആരെയും അദ്ഭുതപ്പെടുത്തുന്ന ‘ട്വിസ്റ്റ്’. കാനഡയിൽ പ്രവാസിയായ…

കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് നേരെ ആക്രമണം, വയറില്‍ കുത്തേറ്റു

കോഴിക്കോട്: വാക്കുത്തര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐക്ക് നേരെ ആക്രമണം. കോഴിക്കോട് ടൗണ്‍ എസ്‌ഐ ഷാഫിക്ക് കുത്തേറ്റു. എടക്കാട് സ്വദേശി പ്രമോദ് ആണ് എസ്‌ഐയെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് 5.15ഓടെ കോഴിക്കോട് ടൗണ്‍ സിറ്റി സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.…