ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Spread the love

 

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം കോളേജ് ക്യാമ്പസിൽ നടന്നു. “റൂട്ട് ടു റൂട്സ്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 2013 മുതൽ 2019 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മെഡിക്കൽ കോളേജിന്റെ മുൻ ഡീൻ ഡോ. എ.പി. കാമത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രതിനിധി മുഹമ്മദ് ഫാരിസ് സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ഡോ. പ്രഭു ഇ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഓപ്പറേഷൻസ് വിഭാഗം ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ, പൂർവ്വ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഡോ. ഫഹീം സി. ഹംസ എന്നിവർ ആശംസകൾ അറിയിച്ചു. നിരഞ്ജന എസ്. രാജ് നന്ദി പറഞ്ഞു.

  • Related Posts

    പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the love    പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു…

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *