കുടുംബശ്രീ ജില്ലതല സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും അവാർഡ് ദാനവും സംഘടിപ്പിച്ചു

Spread the love

 

 

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംരംഭകരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി. സംഗമത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ നിർവഹിച്ചു.ചടങ്ങിൽ മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലീന സി നായർ അധ്യക്ഷത വഹിച്ചു.

 

1998ൽ തുടക്കം കുറിച്ച കുടുംബശ്രീ, 2025ൽ എത്തിനിൽക്കുമ്പോൾ ദാരിദ്ര നിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് നിരവധി മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്. സൂക്ഷ്മ സംരംഭങ്ങളിൽ നിന്ന് തുടങ്ങി വലിയ സംരംഭങ്ങളിലേക്കുള്ള വളർച്ചയിലൂടെ 6000ത്തിലധികം സംരംഭങ്ങൾ ഇന്ന് ജില്ലയിലെ വിവിധ മേഖലകളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു.

 

പരിപാടിയുടെ ഭാഗമായി ജില്ലയിലെ മികച്ച പ്രകടനം കാഴ്ചവെച്ച സംരംഭകരെ ആദരിച്ചു. സംരംഭങ്ങളുടെ വളർച്ച, വിപുലീകരണം, വിപണി സാധ്യതകൾ, സാമ്പത്തിക നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ അനുഭവപങ്കിടലും മാർഗനിർദേശങ്ങളും സംഘടിപ്പിച്ചു. ഇത് സംരംഭകർക്കുള്ള പ്രചോദനവും പരസ്പര സഹകരണത്തിനുള്ള നെറ്റ്‌വർക്കിംഗ് അവസരവുമായി മാറി.

 

മുഖ്യാതിഥിയായി പങ്കെടുത്ത അസി. കലക്ടർ അർച്ചന പി.വി. ഐ.എ.എസ് സംരംഭകരെ ആദരിക്കുകയും അവാർഡ് ദാനവും നിർവഹിച്ചു.സംരംഭം ആരംഭിക്കുന്നതിന്റെയും അതിന്റെ കൂടുതൽ സാധ്യതകളുടെയും ഭാഗമായി നാഷണൽ ട്രെയിനർ മനോജ്‌ ജെ സി ക്ലാസ് എടുത്തു.

 

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ. പി.സ്വാഗതം പറഞ്ഞു. കുടുംബശ്രീ അസി.മിഷൻ കോർഡിനേറ്റർ സലീന കെ. എം, ശ്രുതി രാജൻ, അർഷക് സുൽത്താൻ, അനിത ടി. ജി, സിഡിഎസ് ചെയർപേഴ്സൺമാർ, ഉപജീവന ഉപസമിതി കൺവീനർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, എം. ഇ. സിമാർ എന്നിവർ സംസാരിച്ചു.

ഡി.പി.എം ഹുദൈഫ് പി. നന്ദി പറഞ്ഞു.

  • Related Posts

    പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the love    പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു…

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *