ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷ് വധക്കേസ്: വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ടു
തിരുവനന്തപുരം ∙ ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീ. സെഷന്‍സ് കോടതിയുടെയാണ് ഉത്തരവ്. വിചാരണ വേളയില്‍ പ്രധാന സാക്ഷികള്‍ മരിച്ചതും മറ്റ് സാക്ഷികള്‍ കൂറുമാറിയതും…
‘ഞങ്ങളോട് വന്ന് റോങ്ങായതാ, വെള്ളമടിച്ചിട്ട് നിൽക്കയാ, നമ്മളും കയറി റോങ്ങായി’: കിരണിനെ മർദ്ദിച്ച പ്രതികളുടെ ഫോൺ സംഭാഷണം പുറത്ത്
കൊല്ലം∙ വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ (34) വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ ഫോൺ സംഭാഷണം പുറത്ത്. കിരണിനെ അടിച്ചശേഷം ഫോണുമായി രക്ഷപ്പെട്ട യുവാക്കളുടെ സംഘത്തെ കിരണിന്റെ സുഹൃത്തെന്ന വ്യാജേന ശൂരനാട് പൊലീസ് വിളിച്ചപ്പോഴുള്ള വിവരമാണ് ലഭിച്ചത്. തങ്ങൾ…
സിപിഎമ്മിൽ പൊട്ടിത്തെറി; വയനാട് ജില്ലയിലെ മുതിർന്ന നേതാവ് എവി ജയന്‍ പാർട്ടി വിട്ടു
സിപിഎം വയനാട് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് എ വി ജയൻ പാർട്ടി വിട്ടു. 35 വർഷമായി പാർട്ടിയുടെ സജീവ സാന്നിദ്ധ്യമായിരുന്ന ജയൻ പാർട്ടിയിൽ തുടരാനാവാത്ത സാഹചര്യമാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നൽകുകയായിരുന്നു. വ്യക്തിപരമായ വേട്ടയാടലുകളും വിഭാഗീയതയുമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം…
കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം ഉറങ്ങിപ്പോയി; കിടന്നത് പായ വിരിച്ച്, യുവാവ് അറസ്റ്റിൽ
കോഴിക്കോട് ∙ കടൽത്തീരത്ത് കഞ്ചാവ് ഉണക്കാനിട്ട ശേഷം ഉറങ്ങിപ്പോയ യുവാവ് പൊലീസ് പിടിയിൽ. വെളളയിൽ സ്വദേശി മുഹമ്മദ് റാഫി (30) ആണ് പിടിയിലായത്. രാവിലെ കോഴിക്കോട് ബീച്ചിൽ നടക്കാൻ പോയവരാണ് കഞ്ചാവ് ഉണക്കാൻ ഇട്ട ശേഷം തൊട്ടടുത്ത് പായ വിരിച്ച് ഉറങ്ങുന്ന…
അഞ്ചാം വയസ്സിൽ കാഴ്ച പോയി; 17 വർഷത്തിന് ശേഷം നീതി; മുട്ടിൽ സ്വദേശിനിക്ക് 10 ലക്ഷം നഷ്ടപരിഹാരം
തിരുവനന്തപുരം: അഞ്ചാം വയസ്സിൽ കളിക്കിടെ കണ്ണിന് പരിക്കേറ്റ് ചികിത്സാപ്പിഴവിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട വയനാട് മുട്ടിൽ സ്വദേശിനിക്ക് 17 വർഷങ്ങൾക്ക് ശേഷം നീതി. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര…
വയനാടിന്റെ നോവായി അച്ഛന്റെ വരികൾ; മകൻ പാടിയപ്പോൾ സദസ്സ് കണ്ണീരണിഞ്ഞു
തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ വയനാട് ദുരന്തത്തിന്റെ നൊമ്പരമുണർത്തി അച്ഛനും മകനും. ഹയർ സെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ വെണ്മണി എം.ടി.എച്ച്.എസ്.എസിലെ അശ്വിൻ പ്രകാശിന്റെ ഗാനം സദസ്സിന്റെ കണ്ണീരണിയിച്ചു. …
മലിനീകരണം കുറവ്; സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി വയനാട്; വായുനിലവാരം ‘ഉത്തമം’
സുൽത്താൻ ബത്തേരി: ശുദ്ധവായുവും മഞ്ഞുമൂടിയ കാലാവസ്ഥയും സഞ്ചാരികളെ മാടിവിളിക്കുന്നു; വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയായി വയനാട് മാറുന്നു. മലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയെന്ന പ്രത്യേകതയാണ് നഗരത്തിരക്കുകളിൽ നിന്ന് ആശ്വാസം തേടുന്നവരെ വയനാട്ടിലേക്ക് ആകർഷിക്കുന്നത്. അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളുടെ കണക്കുപ്രകാരം ഈ മാസം…
‘തീ തുപ്പും’ കാറുമായി റോഡിൽ പാഞ്ഞു; വലിയ വില നൽകേണ്ടി വരുമെന്ന് പൊലീസ്, മലയാളി വിദ്യാർഥിക്ക് 1.11 ലക്ഷംരൂപ പിഴ
ബെംഗളൂരു∙ കാറിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയ കേരളത്തിൽ നിന്നുള്ള വിദ്യാർഥിക്ക് ബെംഗളൂരു ഗതാഗത വകുപ്പ് വൻതുക പിഴ ചുമത്തി. കാറിന്റെ സൈലൻസറിലൂടെ തീ തുപ്പുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയതിനാണ് ബെംഗളൂരു യെലഹങ്ക ട്രാൻസ്‌പോർട്ട് ഓഫിസ് 1.11 ലക്ഷം രൂപ പിഴ ഈടാക്കിയത്.…
കട്ടിലിൽ പിടിച്ചു കിടത്തി, കണ്ണിൽ മുളകുപൊടിയിട്ടു, തലയ്ക്ക് അടിച്ചു; കൊല്ലത്ത് യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
കൊല്ലം∙ ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് കിടപ്പുമുറിയിൽ മരിച്ചത്. തലയ്ക്ക് അടിയേറ്റാണ് മരണം. പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക…
ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി: ഷിബു ബേബി ജോണിനെതിരെ കേസ്
തിരുവനന്തപുരം: ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ കേസ്. കുമാരപുരം സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും…















