‘ദുബായിൽനിന്നും കയറ്റിവിട്ടു, ഇനി പോകാനാകാത്ത വിധം കേസ്’; മറുപടിയുമായി രേണു സുധി

Spread the love

ദുബായ് യാത്രയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് രേണു സുധി. തന്നെയാരും ദുബായിൽനിന്നും കയറ്റിവിട്ടിട്ടില്ലെന്നും ഏപ്രിൽ രണ്ട് വരെ പ്രമോഷന്റെ ഭാഗമായി ദുബായിൽ തന്നെ ഉണ്ടാകുമെന്നും രേണു പ്രതികരിച്ചു.

 

‘‘എന്നെ ദുബായി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ചിലരുടെ തമ്പ്‌നെയിൽ കണ്ടു, എന്നെ ദുബായിൽനിന്നു കയറ്റിവിട്ടെന്ന്, ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തിയതിയെ നാട്ടിലേക്ക് തിരിക്കുകയുള്ളൂ. രണ്ടാം തിയതി വരെ ദുബായിൽ പ്രമോഷനുണ്ട്.’’–രേണു സുധിയുടെ വാക്കുകൾ.

 

അൽപ്പവസ്ത്രധാരിയായി നടന്നതിന് രേണുവിനെ അറസ്റ്റ് ചെയ്തുവെന്നും ഇനി അങ്ങോട്ടേക്ക് പോകാനാത്ത തരത്തിൽ കേസ് എടുത്തെന്നും ഒരു വ്ലോഗര്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ചിരുന്നു. ചില നാണം കെട്ട വ്ലോഗർമാർ ആണ് ഇതുപോലുളള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് രേണു പറയുന്നത്.

 

റെസ്റ്റോ ബാർ ഉദ്ഘാടനത്തിനു വേണ്ടി രണ്ട് ദിവസം മുമ്പാണ് രേണു സുധി മിഡിൽ ഈസ്റ്റിലേക്കു യാത്ര തിരിച്ചത്. ഇതിനു മുമ്പും ചില ഷോപ്പുകളുടെ പ്രമോഷനു വേണ്ടി രേണു ദുബായിൽ എത്തിയിരുന്നു.

  • Related Posts

    ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 15കാരനായ മകൻ 27കാരിയായ മോഡലുമായി ഡേറ്റിങ്ങിൽ? സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

    Spread the love

    Spread the loveദുബായ് ∙ ഫിഫ ലോകകപ്പ് അടുത്തിരിക്കെ പരുക്കിന്റെ പിടിയിലാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിന്റെ സന്നാഹ മത്സരങ്ങളിലടക്കം സ്ഥാനം നഷ്ടപ്പെട്ടു ചികിത്സയിൽ കഴിയുന്ന റൊണാൾഡോയ്ക്കു ലോകകപ്പ് കളിക്കാൻ കഴിയുമോ ഇനി വ്യക്തമായിട്ടില്ല. കളിക്കുകയാണെങ്കിലും അതു താരത്തിന്റെ അവസാന…

    ബോക്സ് ഓഫീസിൽ രൺവീർ സിങ് തരംഗം; ‘ധുരന്ധർ 2’ മൂന്നു ദിവസത്തിനുള്ളിൽ 500 കോടി ക്ലബ്ബിൽ

    Spread the love

    Spread the loveആദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് സ്പൈ ത്രില്ലർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ (ധുരന്ധർ 2) ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. റിലീസ് ചെയ്ത് കേവലം മൂന്നു ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 500 കോടി രൂപ…

    Leave a Reply

    Your email address will not be published. Required fields are marked *