അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത വേണം; മലിനമായ ജലാശയങ്ങളിൽ നീന്തരുത്, മുങ്ങിക്കുളിക്കരുത്

പാലക്കാട് ∙ വൃത്തിയില്ലാത്ത കുളങ്ങളിലും ജലാശയങ്ങളിലും പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കുകയോ നീന്തുകയോ, മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പ്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ സാഹചര്യത്തിലാണു നിർദേശം. നീന്തൽ കുളങ്ങളിൽ ശാസ്ത്രീയ ക്ലോറിനേഷൻ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ ഇത്തരം ജലാശയങ്ങളിൽ ഇറങ്ങാനുള്ള…

അപകടത്തില്‍ പരിക്കേറ്റ യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണത്തിന് വനിതാ ഉദ്യോഗസ്ഥ

തിരുവനന്തപുരം: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. കേസ് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിക്കാന്‍ ആലപ്പുഴ എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കി.   സംഭവത്തില്‍…

പാമ്പുകടിയേറ്റ അനോഷ് കണ്ണ് തുറന്നു; ആരോഗ്യനിലയിൽ പുരോഗതി

തൃശൂർ ∙ കൊടകര മറ്റത്തൂർ കടമ്പോട് പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. അനോഷ് കണ്ണു തുറന്നതായാണ് മെഡിക്കൽ ബുള്ളറ്റിൻ. നിർദേശങ്ങളോട് അനോജ് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ സഹോദരൻ അൽജോ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. സിൽജോ – ജോൺസി…

നാടുവിട്ടത് ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണി മൂലം; വിഷ്ണുവിന്റെ മൊഴി

കോഴിക്കോട്: ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണികളെത്തുടര്‍ന്നാണ് നാടു വിട്ടതെന്ന് വടകര ആയിഞ്ചേരി സ്വദേശി വിഷ്ണുവിന്റെ മൊഴി. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളിലാണ് താമസിച്ചത്. ഉഡുപ്പിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷണം പോയി. വഴിയില്‍ കണ്ട മലയാളികളാണ് വെള്ളവും ഭക്ഷണവും നല്‍കിയതെന്നും…

‘കേരളത്തില്‍ എവിടെയും 3ലക്ഷം വരെ ലോണ്‍’; ചതിയില്‍ വീഴരുതെന്ന് നടന്‍ അജു വര്‍ഗീസ്

കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നതായി നടന്‍ അജുവര്‍ഗീസ്. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന പേരിലാണ് പരസ്യം. ആരും ചതിയില്‍പ്പെടരുതെന്നും അജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജുവര്‍ഗീസ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈസി…

ഭർത്താവിന്റെ സഹപ്രവർത്തകയെ കൊലപ്പെടുത്തി; ഓഫിസിൽ ചാക്കിൽ കെട്ടിവച്ചു, യുവതി അറസ്റ്റിൽ

പുണെ ∙അവിഹിത ബന്ധം സംശയിച്ചു ഭർത്താവിന്റെ സഹപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ നാൽപത്തിരണ്ടുവയസ്സുകാരി സ്വാതി സാവന്ത് അറസ്റ്റിലായി. ഇവരുടെ ഭർത്താവും ബിജെപി നേതാവുമായ അഭിഭാഷകൻ സഞ‌്ജയ് സാവന്തിനെ കുറ്റകൃത്യം മറച്ചുവച്ചതിന് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പൂനം ദിനേഷ് മന്നിനെ (32) സ്വാതിക്കൊപ്പം മർദിച്ച…

അമ്മയ്ക്ക് വരുമാനമുണ്ടെന്ന് കരുതി പിതാവിന്റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല’; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സംരക്ഷണത്തില്‍ കോടതി

ഡെറാഡൂണ്‍: കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമപരമായ ബാധ്യതകളില്‍ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് വരുമാനമുണ്ടെന്ന കാരണത്താലോ, തനിക്ക് ലോണ്‍ തിരിച്ചടവോ കുടുംബപരമായ മറ്റ് ഉത്തരവാദിത്തങ്ങളോ ഉണ്ടെന്ന് കാട്ടിയോ പിതാവിന് പിന്‍വാങ്ങാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.  …

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം:വയോധികൻ മരിച്ചു 

  ബത്തേരി: കോട്ടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ബത്തേരിയിലെ സ്വകാര്യ…

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ചു; ബന്ധു പിടിയിൽ

ഗഞ്ചം ∙ ഒഡീഷയിലെ ബെർഹാംപുറിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. ബെർഹാംപുറിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. 22കാരനായ യുവാവാണ് പ്രതി. രാജ്ദീപ് സഹുവാണ് (19) മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.   കൊലപാതകത്തിന്റെ യഥാർഥ…

യുവാവിനെയും യുവതിയെയും ആക്രമിച്ചു; ജാമ്യത്തിലിറങ്ങി എംഡിഎംഎ കച്ചവടം, ‘തമ്പുരു വിഷ്ണു’ പിടിയിൽ

തിരുവനന്തപുരം∙ യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ട എംഡിഎംയുമായി പിടിയിൽ. ‘തമ്പുരു വിഷ്ണു’ എന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നു മാസത്തിനിടെ…