വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കണം; ബസ് ഉടമകൾ പ്രതിഷേധത്തിലേക്ക്

തൃശൂർ : വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം നടത്തും. ഇതിനു മുന്നോടിയായി 8ന് സൂചനാ സമരം നടത്തും. നിരക്കു വർധന ഉൾപ്പെടെ…

യുവതിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു; വീട്ടുകാരുടെ സഹായത്തോടെ കൊന്ന് കുഴിച്ചിട്ടു, കസ്റ്റഡിയിൽ

ന്യൂഡൽഹി∙ ഫരീദാബാദിലെ നവീന്‍ നഗറില്‍ കൊല്ലപ്പെട്ട യുവതി പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പൊലീസ്. യുവതിയെ ഭർതൃപിതാവു ബലാത്സംഗം ചെയ്തതിനു ശേഷമാണു കൊന്നതെന്നും കൊലപാതകത്തിനു മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പൊലീസ് കണ്ടെത്തി. ഭർത്താവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചിൽ വ്യാപകമാക്കി.…

ഒരു മാസം മുൻപ് വിവാഹം, ഭർത്താവിനെ കൊല്ലാൻ ഒത്താശ, അമ്മയുമായും കാമുകന് ബന്ധം; ‘ഹണിമൂൺ’ കൊല ആന്ധ്രപ്രദേശിലും

ഹൈദരാബാദ് ∙ മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിനു പിന്നാലെ ആന്ധ്രാപ്രദേശിലും സമാന സംഭവം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. കർണൂൽ സ്വദേശിനി ഐശ്വര്യ (23) യാണ് കാമുകൻ തിരുമൽ റാവുവുമായി ചേർന്ന് വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവ്…

തിരുനെല്ലിയിൽ തീർത്ഥാടകരായ ബസ് യാത്രക്കാർക്ക് നേരെ നടന്നടുത്ത് കാട്ടാന

തിരുനെല്ലിയിൽ തീർത്ഥാടകരായ ബസ് യാത്രക്കാർക്ക് നേരെ നടന്നടുത്ത് കാട്ടാന. ബസ് പിന്നോട്ട് എടുത്തത് ഒരു കിലോമീറ്റർ അധികം ദൂരം. ഇന്ന് രാവിലെ കൊട്ടിയൂർ തീർത്ഥാടനത്തിന്റെ ഭാഗമായി തിരുനെല്ലിയിലേക്ക് പോവുകയായിരുന്നു കോട്ടയം സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആന ഏറെ നേരം നടന്നടുത്തത്.…

ബാണാസുര സാഗര്‍ ഡാമിലെ ഷട്ടര്‍ നാളെ തുറക്കും

കല്‍പ്പറ്റ:ബാണാസുര സാഗര്‍ ഡാമിലെ സ്പില്‍വെ ഷട്ടര്‍ നാളെ (ജൂണ്‍ 27) രാവിലെ 10 ന് ഉയര്‍ത്തും. സെക്കന്റില്‍ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത…

കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് എലിമ്പിലേരിയിൽ

ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് എലിമ്പിലേരിയിൽ. ജൂണ്‍ 25 ന് രാവിലെ 8 മുതല്‍ ജൂണ്‍ 26 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ എലിമ്പിലേരി പ്രദേശത്ത് കൂടുതല്‍ മഴ ലഭിച്ചത്. 24…

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 27)ജില്ലാ കളക്റ്റർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച…

ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസ്

വെള്ളാര്‍മല വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു എന്ന പരാതിയിലാണ് 6 ചൂരല്‍മല സ്വദേശികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേപ്പാടി പോലീസ് കേസെടുത്തത്. വില്ലേജ് ഓഫീസറടക്കമുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്ത് വാഹനത്തിന്റെ സൈഡ് മിറര്‍ തകര്‍ത്തതായ പരാതിയില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.…

ബെയ്ലി പാലം അടച്ചു

മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശം…

വയനാട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ജിദ്ദ : അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് ഞായറാഴ്ച സൗദിയിലെത്തിയ മധ്യവയസ്കൻ മരിച്ചു. വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്റഫ് ( 52 ) ആണ് ജിദ്ദയില്‍ കാർ അപകടത്തില്‍ മരിച്ചത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്ബോള്‍ ഓടിച്ചിരുന്ന കാർ…