യുവതിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു; വീട്ടുകാരുടെ സഹായത്തോടെ കൊന്ന് കുഴിച്ചിട്ടു, കസ്റ്റഡിയിൽ

Spread the love

ന്യൂഡൽഹി∙ ഫരീദാബാദിലെ നവീന്‍ നഗറില്‍ കൊല്ലപ്പെട്ട യുവതി പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പൊലീസ്. യുവതിയെ ഭർതൃപിതാവു ബലാത്സംഗം ചെയ്തതിനു ശേഷമാണു കൊന്നതെന്നും കൊലപാതകത്തിനു മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പൊലീസ് കണ്ടെത്തി. ഭർത്താവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചിൽ വ്യാപകമാക്കി.

 

ജൂൺ 20 നാണു മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 21നു രാത്രിയിലാണു യുവതിയെ കൊന്നതെന്നും മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഏപ്രിൽ 20നു ഭാര്യാപിതാവായ ഭൂപ് സിങ് വീട്ടിലെ മലിനജലം ഒഴുക്കിവിടുന്നതിനായി വീടിനു മുന്നിൽ കുഴി കുഴിച്ചിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു. ഏപ്രിൽ 22 ആയപ്പോഴേക്കും കുഴി മൂടി. രണ്ടു ദിവസത്തിനു ശേഷം, മരുമകളെ കാണാതായതായി ഭൂപ് സിങ് അയൽക്കാരെ അറിയിച്ചു. സംശയം തോന്നാതിരിക്കാൻ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

 

സംഭവമറിഞ്ഞ യുവതിയുടെ കുടുംബം നവീൻ നഗർ, പല്ല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. നിരവധി തവണ സമീപിച്ചിട്ടും പൊലീസ് പരാതിയിൽ നടപടിയെടുത്തില്ല. ഒടുവിൽ, കുടുംബം ഡിസിപി ഉഷ കുണ്ടുവിനു പരാതി നൽകി. അദ്ദേഹം കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഭൂപ് സിങ്ങിന്റെ വീടിനു മുന്നിൽ‌ കുഴിയെടുക്കുകയും യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

 

അന്വേഷണത്തിന്റെ തുടക്കത്തിൽ, ഭൂപ് സിങ്ങിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പിന്നീട് നടത്തിയ വിശദ അന്വേഷണത്തിലാണ് യുവതിയുടെ അമ്മായിയമ്മ സോണിയയും യുവതിയുടെ ഭർത്താവ് അരുണും കൊലപാതകത്തിൽ പങ്കാളികളാണെന്നു കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വസ്ത്രം ഉപയോഗിച്ചു കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണു പൊലീസ് പറയുന്നത്.

  • Related Posts

    ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം, പൊലീസ് എത്തിയിട്ടും അടി; ഒടുവിൽ പിടിച്ചുമാറ്റി

    Spread the love

    Spread the loveകോഴിക്കോട്∙ നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവിലെ…

    വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   2015നും 2020നും…

    Leave a Reply

    Your email address will not be published. Required fields are marked *