
തിരുനെല്ലിയിൽ തീർത്ഥാടകരായ ബസ് യാത്രക്കാർക്ക് നേരെ നടന്നടുത്ത് കാട്ടാന. ബസ് പിന്നോട്ട് എടുത്തത് ഒരു കിലോമീറ്റർ അധികം ദൂരം. ഇന്ന് രാവിലെ കൊട്ടിയൂർ തീർത്ഥാടനത്തിന്റെ ഭാഗമായി തിരുനെല്ലിയിലേക്ക് പോവുകയായിരുന്നു കോട്ടയം സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആന ഏറെ നേരം നടന്നടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.