
വെള്ളാര്‍മല വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു എന്ന പരാതിയിലാണ് 6 ചൂരല്‍മല സ്വദേശികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേപ്പാടി പോലീസ് കേസെടുത്തത്. വില്ലേജ് ഓഫീസറടക്കമുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്ത് വാഹനത്തിന്റെ സൈഡ് മിറര്‍ തകര്‍ത്തതായ പരാതിയില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ചൂരല്‍മല സ്വദേശികളായ നിഷാദ് കൈപ്പള്ളി , ശിഹാബ് നെല്ലിമുണ്ട ,സലാം ചിങ്ക്‌ലി, ജമാലുദ്ധീന്‍,അബ്ദുല്‍ നാസര്‍, മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് മേപ്പാടി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഇന്നലെ പ്രതിഷേധത്തിനിടെ വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി.കനത്ത മഴയുണ്ടായിട്ടും അധികൃതരെത്താന്‍ വൈകിയെന്നാരോപിച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ബെയ്‌ലി പാലത്തിന്റെ മറുകരയില്‍ ഉള്ള തോയിലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന താഴിലാളികളെ ജീപ്പുകളിലും ട്രാക്ടറിലുമെല്ലാം പുറത്ത് എത്തിച്ചതിന് ശേഷമാണ് ഫയര്‍ഫോഴ്സും ദുരന്തനിവാരണ വിഭാഗവും എത്തിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തിരുന്നു.