തെരുവ് നായകള്‍ മാനിനെ ആക്രമിച്ചു

കാട്ടിക്കുളം: കാട്ടിക്കുളം എടക്കോട് തെരുവ് നായകള്‍ മാനിനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മാന്‍ പ്രദേശവാസിയായ രാജുവിന്റെ വീട്ടിലെ ചാണകക്കുഴിയില്‍ അകപ്പെട്ടു. പരിക്കേറ്റ മാന്‍ ചാണകക്കുഴിയില്‍ നിന്നും കയറിയെങ്കിലും രക്ഷപ്പെടാന്‍ കഴിയാതെ അവശനിലയിലാണ്. വനം വകുപ്പിനെ വിവരമറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

രാത്രിയാത്ര സുഹൃത്തുക്കൾക്കൊപ്പം; എയ്ഞ്ചലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോർത്ത് കണ്ടെത്തി

ആലപ്പുഴ ∙ മകൾ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ഫ്രാൻസിസ്. പ്രതി ഫ്രാൻസിസിനെ (ജോസ് മോൻ) പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിലുടനീളം ശാന്തനായാണ് ഫ്രാൻസിസ് പെരുമാറിയത്.…

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു; 2 പേർക്ക് പരിക്ക്

കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞുവീണു. രാവിലെ പതിനൊന്നുമണിയോടെയാണു പതിനാലാം വാർഡിന്റെ ഒരു ഭാഗം തകർന്നത്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണു വിവരം. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ആകെ രണ്ടുപേർക്കു പരുക്കു പറ്റിയിട്ടുണ്ട്. ഇവരുടെ പരുക്കു സാരമുള്ളതല്ലെന്നാണു…

വാഹനത്തിന് നേരെ ഓടിയെത്തി കാട്ടാന;

മുത്തങ്ങ വനപാതയിൽ കെഎസ്ആർടിസിക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന.ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കാരണം ആന പിന്മാറി.അതേസമയം നീലഗിരി ഓവേലിയിൽ ജനവാസ മേഖലയിൽ വനപാലകരുടെ വാഹനം ആക്രമിച്ച് മറ്റൊരു കാട്ടാന.വാഹനത്തിന് കേടുപാട് സംഭവിച്ചു.ഇന്നലെയാണ് സംഭവം.

വൈത്തിരി മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. ഇന്നലെ രാത്രി ഏഴരയോടെയാണ് മുള്ളൻപാറ അംഗൻവാടിക്ക് സമീപം മൂന്ന് കാട്ടാനകൾ എത്തിയത്. ടാക്സി ഡ്രൈവറും സ്കൂട്ടർ യാത്രക്കാരനും കാട്ടാനയുടെ മുൻപിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്താണ് മൂന്ന് കാട്ടാനകൾ എത്തിയത്. വിവരം…

നവജാതശിശുവിനെ ലോക്കൽ ട്രെയിനിലെ സഹയാത്രികരെ ഏൽപിച്ച് അമ്മ മുങ്ങി

മുംബൈ ∙ 15 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ലോക്കൽ ട്രെയിനിലെ സഹയാത്രക്കാരികളെ ഏൽപിച്ച് അമ്മ കടന്നുകളഞ്ഞു. ഹാർബർ ലൈനിൽ പൻവേലിലേക്കു പോകുന്ന ട്രെയിനിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ‌ പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞും ലഗേജുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീ, തനിക്കു സീവുഡ്സ്…

വിയറ്റ്നാം ഡീൽ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യയ്ക്ക് തിരിച്ചടി

തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമുമായി വ്യാപാരക്കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുപ്രകാരം 20% ഇറക്കുമതി തീരുവയായിരിക്കും വിയറ്റ്നാമിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇനി ബാധകം. യുഎസ്-വിയറ്റ്നാം വ്യാപാരക്കരാർ ഇന്ത്യൻ കമ്പനികൾക്ക് സമ്മര്‍ദമാകും. കാരണം, ട്രംപ് കഴിഞ്ഞ ഏപ്രിലിൽ…

പാക്ക് ജയിലിൽ 246 ഇന്ത്യക്കാർ; ഇന്ത്യയിലെ ജയിലിൽ 382 പാക്ക് പൗരൻമാർ

ന്യൂഡൽഹി∙ ഇന്ത്യയിലെ ജയിലിൽ കഴിയുന്നത് 382 പാക്ക് പൗരൻമാർ. പാക്ക് സ്വദേശികളായ 81 മീൻപിടിത്തക്കാരും ഇന്ത്യൻ ജയിലുകളിൽ കഴിയുന്നുണ്ട്. അതേസമയം പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ഇന്ത്യയുടെ 53 സാധാരണ പൗരൻമാരും 193 മത്സ്യത്തൊഴിലാളികളുമുണ്ടെന്ന് ഇരു രാജ്യങ്ങളും കൈമാറിയ തടവുകാരുടെ പട്ടികയിൽ വ്യക്തമാക്കുന്നു. ശിക്ഷ…

ബിയർ നുണഞ്ഞും ഫോണിൽ സംസാരിച്ചും വിഡിയോ ഹിയറിങ്ങിൽ അഭിഭാഷകൻ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കേസിന്റെ വിചാരണ ഓൺലൈനായി നടക്കുന്നതിനിടെ ബിയർ നുണയുകയും ഫോണിൽ സംസാരിക്കുകയും ചെയ്‌ത സംഭവത്തിൽ അഭിഭാഷകനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു ഗുജറാത്ത് ഹൈക്കോടതി. ലജ്ജാകരമായ പ്രവർത്തിയെന്നു ചൂണ്ടിക്കാട്ടിയാണു മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ തന്നയ്‌ക്കെതിരെ ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ…

യുവാവിനെ കാണാതായതായി പരാതി

    വയനാട്:   നായ്ക്കട്ടി മാളപ്പുര നാസർ ഹുസൈൻ (38)നെ 1/07/2025 ചൊവ്വാഴ്ച്ച മുതൽ കാണാതായതായി ബന്ധുക്കൾ സുൽത്താൻ ബത്തേരി പോലീസിൽ പരാതി നൽകി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ *9744132005* എന്നാ നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.