പാക്ക് ജയിലിൽ 246 ഇന്ത്യക്കാർ; ഇന്ത്യയിലെ ജയിലിൽ 382 പാക്ക് പൗരൻമാർ

Spread the love

ന്യൂഡൽഹി∙ ഇന്ത്യയിലെ ജയിലിൽ കഴിയുന്നത് 382 പാക്ക് പൗരൻമാർ. പാക്ക് സ്വദേശികളായ 81 മീൻപിടിത്തക്കാരും ഇന്ത്യൻ ജയിലുകളിൽ കഴിയുന്നുണ്ട്. അതേസമയം പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ഇന്ത്യയുടെ 53 സാധാരണ പൗരൻമാരും 193 മത്സ്യത്തൊഴിലാളികളുമുണ്ടെന്ന് ഇരു രാജ്യങ്ങളും കൈമാറിയ തടവുകാരുടെ പട്ടികയിൽ വ്യക്തമാക്കുന്നു. ശിക്ഷ പൂർത്തിയാക്കിയ 159 ഇന്ത്യക്കാരെ വിട്ടുനൽകണമെന്നും 26 ഇന്ത്യക്കാർക്കു കോൺസുലർ സേവനങ്ങൾ ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

 

2008 ലെ കരാർ അനുസരിച്ച് ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് ഇരുരാജ്യങ്ങളും തടവുകാരുടെ പട്ടിക കൈമാറുക. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ ഏറക്കുറെ വിച്ഛേദിച്ചിരിക്കുകയാണ്. ആണവ സംവിധാനങ്ങളുടെ പട്ടിക എല്ലാ വർഷവും ജനുവരി ഒന്നിനു കൈമാറാറുണ്ട്.

 

 

  • Related Posts

    ലോക കടുവാ ദിനം: അറിയണം പെരിയാറും പറമ്പിക്കുളവും വയനാടും

    Spread the love

    Spread the loveഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന് രാജ്യത്ത് പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് കടുവാ സംരക്ഷണത്തിനു ടൈഗർ റിസർവ്വുകളും വന്യജീവി സങ്കേതങ്ങള്‍. ജൂലൈ 29 ലോക കടുവാ ദിനം…കടുവകളുടെ സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്നദിനം. കടുവകളുടെ സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം ഓര്‍മ്മിക്കിക്കുന്ന…

    സന്ദർശക വീസയിൽ ദുബായിലെത്തി മോഷണം:പ്രവാസികൾക്ക് തടവും നാടുകടത്തലും

    Spread the love

    Spread the loveദുബായ് ∙ ദുബായ് ജബൽ അലിയിലെ വില്ലയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ അഞ്ച് മധ്യേഷ്യൻ പൗരന്മാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.…

    Leave a Reply

    Your email address will not be published. Required fields are marked *