ബിയർ നുണഞ്ഞും ഫോണിൽ സംസാരിച്ചും വിഡിയോ ഹിയറിങ്ങിൽ അഭിഭാഷകൻ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Spread the love

കേസിന്റെ വിചാരണ ഓൺലൈനായി നടക്കുന്നതിനിടെ ബിയർ നുണയുകയും ഫോണിൽ സംസാരിക്കുകയും ചെയ്‌ത സംഭവത്തിൽ അഭിഭാഷകനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു ഗുജറാത്ത് ഹൈക്കോടതി. ലജ്ജാകരമായ പ്രവർത്തിയെന്നു ചൂണ്ടിക്കാട്ടിയാണു മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ തന്നയ്‌ക്കെതിരെ ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കോടതിയലക്ഷ്യ കേസെടുത്തത്. ഹൈക്കോടതിയിൽ ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിൽ ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം.

 

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്. വിഡിയോ ദൃശ്യങ്ങളിൽ നിന്ന് ഭാസ്‌കർ തന്നയുടെ അവഹേളനാത്മകമായ പെരുമാറ്റം വ്യക്തമാണെന്ന് ജസ്റ്റിസ് എ.എസ്. സുപെഹിയ പറഞ്ഞു. ഭാസ്‌കർ തന്നയുടെ പ്രവർത്തിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് അവഗണിച്ചാൽ നിയമവാഴ്ചയ്ക്ക് ഹാനികരമായിരിക്കും എന്നും കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന അടുത്ത തീയതിക്കു മുൻപ് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി റജിസ്ട്രിയെ ചുമതലപ്പെടുത്തി.

  • Related Posts

    ട്രോളി ബാഗുകളില്‍ നോട്ട് കൂമ്പാരം; അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് നാലു കോടി രൂപ

    Spread the love

    Spread the loveഭുവനേശ്വര്‍: അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് നാലു കോടി രൂപ പിടിച്ചെടുത്തു. ഒഡിഷ മൈന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ട്രോളി ബാഗുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.   ചൊവ്വാഴ്ച രാത്രി സംസ്ഥാന വിജിലന്‍സ്…

    അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

    Spread the love

    Spread the loveന്യൂഡൽഹി∙ അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന്…

    Leave a Reply

    Your email address will not be published. Required fields are marked *