വൈത്തിരി മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

Spread the love

മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. ഇന്നലെ രാത്രി ഏഴരയോടെയാണ് മുള്ളൻപാറ അംഗൻവാടിക്ക് സമീപം മൂന്ന് കാട്ടാനകൾ എത്തിയത്. ടാക്സി ഡ്രൈവറും സ്കൂട്ടർ യാത്രക്കാരനും കാട്ടാനയുടെ മുൻപിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്താണ് മൂന്ന് കാട്ടാനകൾ എത്തിയത്. വിവരം അറിഞ്ഞ മേപ്പാടി ആർ ആർ ടി സംഘം സ്ഥലത്തെത്തി.

 

ഏതാനും വർഷങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. നേരം ഇരുട്ടിയാൽ ആനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വനാതിർത്തിയിൽ പ്രതിരോധ വേലി നിർമ്മിക്കുന്നതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും ടെൻഡർ നടപടി ഇതുവരെയും പൂർത്തിയായിട്ടില്ല.അതിനാൽ തന്നെ ഈ ഭാഗത്ത് അനായാസമാണ് ജനവാസ മേഖലയിലേക്ക് ആനകൾ എത്തുന്നത്. ചുണ്ടേൽ ഒലീവ് മല പ്രദേശത്ത് നാട്ടുകാർ തന്നെ മുൻകൈയെടുത്ത് നിർമ്മിച്ച ജനകീയ പ്രതിരോധ വേലിയും തകർന്നിട്ടുണ്ട്. അതിനാൽ തന്നെ ചുണ്ടേൽ, ചേലോട്, വൈത്തിരി ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം സ്വൈര്യ വിഹാരം നടത്തുകയാണ്.

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

    Spread the love

    Spread the love      വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു…

    Leave a Reply

    Your email address will not be published. Required fields are marked *