കുറ്റ്യാടി ചുരത്തിൽ പിക്കപ്പ് വാൻ അപകടത്തില്‍പ്പെട്ടു

ആന്ധ്ര പ്രദേശില്‍ നിന്നും ലോഡുമായെത്തിയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങവെ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവറായ ആന്ധ്ര സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. താമരശ്ശേരി വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴി കടത്തി…

മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദമാം∙ സന്ദർശക വീസയിൽ സൗദിയിലെത്തിയ ഇന്ത്യൻ യുവതി മൂന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി പൊലീസ് കസ്റ്റഡയിൽ.   ഇന്നലെ വൈകിട്ട് അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33)…

പൊക്കമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കണം, മൈതാനത്തിനടുത്ത് വീടു വേണം: ഉവൈസിന്റെ പിതാവിന്റെ വിയർപ്പുവഴികളിലൂടെ

മലപ്പുറം ∙ മുഹമ്മദ് ഉവൈസിന്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം പിതാവിനുള്ള ഗുരുദക്ഷിണ കൂടിയാണ്. ഹൃദ്രോഗവും ജീവിതപ്രാരബ്ധവും കാരണം ഫുട്ബോൾ കരിയർ ഉപേക്ഷിക്കേണ്ടിവന്ന താരമാണ് ഉവൈസിന്റെ പിതാവ് പൂക്കോട്ടുംപാടം സ്വദേശി കമാലുദ്ദീൻ മോയിക്കൽ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കമാലുദ്ദീന്റെ ഹൃദയവാൽവിന് തകരാർ കണ്ടെത്തുന്നത്.…

കാറിൽ വച്ച് മർദനം, ഭീഷണി‍; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും

കൊച്ചി ∙ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാൻ പൊലീസ്. നടിക്കൊപ്പം മിഥുൻ, അനീഷ് എന്നിവരും മറ്റൊരു പെൺസുഹൃത്തും ആയിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. മിഥുനെയും അനീഷിനെയും…

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടു; അന്വേഷണത്തിൽ വീഴ്ചയെന്ന് കോടതി

കൊച്ചി ∙ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. കേസിന്റെ അന്വേഷണത്തിൽ സിബിഐക്ക് വീഴ്ച പറ്റി എന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്.…

ഓണാഘോഷത്തിനായി വിദ്യാർത്ഥികളെത്തിയ വാഹനം തട്ടി അധ്യാപകന് പരിക്ക്

മീനങ്ങാടി പോളിയിൽ ഓണാഘോഷത്തിനായി വിദ്യാർത്ഥികളെത്തിയ വാഹനം തട്ടി അധ്യാപകന് പരിക്ക്.മീനങ്ങാടി സ്വദേശി ഏർലിസിനാണ് പരിക്കേറ്റത്. അപകടം നടന്നത് സ്ഥാപനത്തിന് പുറത്ത് ടൗണിൽ വെച്ച്.വാഹനാഭ്യാസത്തിനായി വിവിധയിനം വാഹനങ്ങൾ ക്യാംപസിലെത്തിച്ചതായി പരാതി.

ഇളങ്കോയും ശശികുമാറും യാത്രയായി; 11 പേർക്കു പുതുജീവൻ പകർന്ന്

11 പേർക്കു പുതുജീവൻ പകർന്ന് ഇളങ്കോയും ശശികുമാറും യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച രണ്ടുപേരുടെയും അവയവങ്ങൾ ദാനം ചെയ്തു. വിജയാപുരം സിഡ്‌കോ റോഡിൽ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുപ്പൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർഥിയായ വെള്ളകരട് സ്വദേശി വേലുസ്വാമി–…

ശുചീകരണ തൊഴിലാളിക്ക് തലയോട്ടി നൽകിയതാര്? ധർമസ്ഥല കേസിൽ നിർണായക മൊഴി, മൊബൈലും കണ്ടെടുത്തു

ബെംഗളൂരു ∙ ധർമസ്ഥലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയതിനു തെളിവെന്നുപറഞ്ഞ് ഹാജരാക്കിയ തലയോട്ടി തനിക്കു കൈമാറിയവരെക്കുറിച്ച് അറസ്റ്റിലായ മുൻ ശുചീകരണത്തൊഴിലാളി സി.എൻ.ചിന്നയ്യ അന്വേഷണ സംഘത്തിനു മൊഴി നൽകിയതായി സൂചന. തലയോട്ടി പുരുഷന്റേതാണെന്നും 40 വർഷം പഴക്കമുണ്ടെന്നും ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ബലാത്സംഗത്തിന്…

ചുരത്തിലെ കല്ലും മണ്ണും നീക്കാനുള്ള ശ്രമം തുടരും

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം രാവിലെ ആരംഭിക്കും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തും. കല്ലും മണ്ണും നീക്കി അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇനി വാഹനങ്ങള്‍ കടത്തി…

ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കോഴിക്കോട്-വയനാട് ദേശീയപാത 766-ല്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു ‘. ചുരത്തിലെ ഒന്‍പതാം വളവിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് മരങ്ങളും കല്ലുകളും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് പോലും ഈ വഴി കടന്നുപോകാന്‍ സാധിക്കില്ല.മണ്ണിടിച്ചില്‍ ഉണ്ടായ…