ഇളങ്കോയും ശശികുമാറും യാത്രയായി; 11 പേർക്കു പുതുജീവൻ പകർന്ന്

Spread the love

11 പേർക്കു പുതുജീവൻ പകർന്ന് ഇളങ്കോയും ശശികുമാറും യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച രണ്ടുപേരുടെയും അവയവങ്ങൾ ദാനം ചെയ്തു. വിജയാപുരം സിഡ്‌കോ റോഡിൽ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുപ്പൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർഥിയായ വെള്ളകരട് സ്വദേശി വേലുസ്വാമി– എലിസബത്ത് ദമ്പതികളുടെ മകൻ ഇളങ്കോയ്ക്കു (15) മസ്‌തിഷ്‌ക മരണം സംഭവിച്ചത്. അവയവങ്ങൾ 6 പേർക്കു ദാനം ചെയ്‌തു.

 

ഈ മാസം 21ന് സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അവയവങ്ങൾ ആംബുലൻസിൽ കോയമ്പത്തൂരിൽ ചികിത്സയിൽ കഴിയുന്നവർക്കും വിമാനമാർഗം ചെന്നൈയിൽ ചികിത്സയിൽ കഴിയുന്നവർക്കും എത്തിച്ചു.

 

ഡ്രൈവർജോലിക്കിടെ വീണു തലയ്ക്കു പരുക്കേറ്റ് കോയമ്പത്തൂർ കെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു തിരുമലയംപാളയം സ്വദേശി ശശികുമാറിനു (46) മസ്തിഷ്കമരണം സംഭവിച്ചത്. ഇരുവൃക്കകളും ഹൃദയവും രണ്ടു കണ്ണുകളും 5 പേർക്കായി ദാനം ചെയ്തു. ഭാര്യ: ഗായത്രി ദേവി. മക്കൾ: ശ്രീഹരി പ്രസാദ്, തെന്നിശ്വരൻ.

 

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു രണ്ടുപേരുടെയും സംസ്കാരം.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *