വൈത്തിരി: താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കോഴിക്കോട്-വയനാട് ദേശീയപാത 766-ല്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു ‘. ചുരത്തിലെ ഒന്‍പതാം വളവിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് മരങ്ങളും കല്ലുകളും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് പോലും ഈ വഴി കടന്നുപോകാന്‍ സാധിക്കില്ല.മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഇപ്പോഴും പാറക്കല്ലുകള്‍ താഴേക്ക് വീണുകൊണ്ടിരിക്കുന്നതിനാല്‍ ഇതുവഴി യാത്ര ചെയ്യുന്നത് അപകടകരമാണ്. അത്യാവശ്യമല്ലാത്ത യാത്രകള്‍ക്കായി ആരും ചുരത്തിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ചുരത്തില്‍ കുടുങ്ങിയ വാഹനങ്ങളിലെ യാത്രക്കാര്‍ തിരിച്ചുപോകുന്നതാണ് ഉചിതം. അത്യാവശ്യ യാത്രക്കാര്‍ക്കായി ബദല്‍ വഴികള്‍ ഉപയോഗിക്കാവുന്നതാണ്. അടിവാരത്തും ലക്കിടിയിലും പോലീസും സന്നദ്ധപ്രവര്‍ത്തകരും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഫയര്‍ ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.






