വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മകന് ഗുരുതര പരിക്ക്
തൃശ്ശൂർ: എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലംപടിയിൽ 84 വയസ്സുള്ള വയോധികയെ തെരുവുനായ വീട്ടിൽ കയറി കടിച്ചുകൊന്നു. കിടപ്പുരോഗിയായ കീഴക്കേപ്പുരക്കൽ കാർത്യായനിയാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമുള്ള 60 വയസ്സുകാരനായ മകൻ ദേവദാസിനും നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.…
വൻ രാസ ലഹരി വേട്ട; 42 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ പൊലീസ് പിടിയിൽ
കൊച്ചി∙ ചെറായിയിൽ വൻ രാസ ലഹരി വേട്ട. 42 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ പൊലീസ് പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംങ്ഷനിൽ ഷിനാസ് (28) പുതിയ റോഡിൽ പനച്ചിക്കാപ്പറമ്പ് ഷാജഹാൻ (31), പുതിയറോഡിൽ മഹാജനവാടി സഫീർ (ഷിലാസ് 28), ബസാർ…
കട്ടിലിൽ ചലനമറ്റ നിലയിൽ ഒരു വയസ്സുകാരി; ശ്വാസംമുട്ടിച്ച് കൊന്നെന്ന് അമ്മ
തിരുവനന്തപുരം∙ വാമനപുരത്ത് ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ. വാമനപുരം കണിച്ചോട്ട് സുഭാഷ്-അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.…
പാക്ക് കെണിയിൽ പെടുത്തിയത് യുവതി; യുദ്ധക്കപ്പലുകളുടെ ചിത്രം നൽകി, കൊച്ചിയിലെത്തിയത് ഒരു വർഷം മുൻപ്
കൊച്ചി ∙ പാക്കിസ്ഥാന് വിവരം ചോർത്തി നല്‍കിയതിന് യുപി ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത നാവികൻ ലക്കി എന്ന ആദർശ് കുമാർ (24) കൊച്ചിയിൽ എത്തിയത് ഒരു വർഷം മുൻപ്. കൊച്ചി ദക്ഷിണ നേവൽ കമാൻഡിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി…
ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങി, വീട്ടിലെ അടുക്കളയിലും ബുദ്ധിമുട്ട്; ഇന്ത്യ ‘സ്റ്റാഗ്ഫ്‌ലേഷന്‍’ ലേക്കെന്ന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദൻ
പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള തടസങ്ങളെ തുടര്‍ന്ന് രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ക്കുള്ള കടുത്ത ക്ഷാമം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സാരമായി ബാധിക്കുകയാണ്. പണപ്പെരുപ്പം ഉയരുമെന്നും പല മേഖലകളിലും ഉല്‍പ്പാദനം കുറയുമെന്നുമാണ് ആശങ്ക. ബ്ലൂംബെര്‍ഗ് സര്‍വേ പ്രകാരം ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ…
വൃക്ക പരിശോധിച്ചപ്പോൾ കണ്ടത് അവിശ്വസനീയമായ കാഴ്ച; ഇത്രയും കാലം വിശ്വസിച്ചതെല്ലാം തെറ്റ്!
വൃക്കയിലെ കല്ലുകൾ അഥവാ കിഡ്നി സ്റ്റോൺ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വളരെ വേദനയേറിയ ഒരു അവസ്ഥയാണ്. ജീവിതത്തിൽ പതിനൊന്ന് പേരിൽ ഒരാൾക്ക് വീതം ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് കണക്കുകൾ പറയുന്നു. ഇതിൽ തന്നെ ഏറ്റവും സാധാരണമായി കാണപ്പെടുന്നത്…
പകൽ സമയത്ത് ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി; ബൈക്ക് യാത്രികരെ ആക്രമിച്ചു
മുക്കം∙ മുത്താലം അങ്ങാടിക്ക് സമീപം പകൽ സമയത്ത് ജനവാസ മേഖലയിലേക്ക് കാട്ടുപന്നി ഇറങ്ങി. മുത്താലം-വട്ടോളി റോഡിൽ പോയ ബൈക്ക് യാത്രികരെ കാട്ടുപന്നി കുത്തി തെറിപ്പിച്ചു. റോഡിൽ തെറിച്ച് വീണ യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു.
‘18 വയസ്സായി, മതം മാറില്ല; വിവാഹം ചെയ്തത് ഹിന്ദു വിശ്വാസപ്രകാരം’
തിരുവനന്തപുരം∙ ഇന്നലെ തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ കുംഭമേളയിലെ ‘വൈറല്‍ സുന്ദരി’ മധ്യപ്രദേശിലെ ഖര്‍ഗാവ് സ്വദേശിനി മോണലിസ ഭോസ്‌ലെയുടെ പ്രായത്തെ ചൊല്ലി വിവാദം. മോണാലിസയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാട്ടി വിശ്വഹിന്ദുപരിഷത്ത് ഡിജിപിക്കു പരാതി നല്‍കി. എന്നാൽ തനിക്കു 18 വയസ്സ് പൂര്‍ത്തിയായെന്ന് മോണലിസ…
1985ൽ അച്ഛൻ വിറ്റ ബൈക്ക് വീണ്ടെടുത്ത് മകൻ
ഒറ്റപ്പാലം ∙ നിർബന്ധിത സാഹചര്യത്തിൽ ഭർത്താവിനു വിൽക്കേണ്ടിവന്ന ബൈക്ക് 4 പതിറ്റാണ്ടിനിപ്പുറം മകൻ സായി കിരൺ വീണ്ടെടുത്തു വീട്ടുമുറ്റത്തു കൊണ്ടുനിർത്തിയപ്പോൾ ചന്ദ്രികയ്ക്ക് കണ്ഠമിടറി. പത്തൊൻപതാം മൈൽ പത്തൂർവളപ്പിൽ തറവാടിനു മുന്നിൽ വന്നുനിന്ന ‘കെഎൽജി 8153’ റജിസ്ട്രേഷൻ നമ്പറിലുള്ള എൻഫീൽഡ് ബുള്ളറ്റ് ചന്ദ്രികയ്ക്കു…
ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു
ചിമ്മിനി: ഉൾക്കാട്ടിൽ ഫയർ ലൈൻ ജോലിക്കിടെ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗലം ഡാമിന്റയും ചിമ്മിനി ഡാമിന്റെയും അതിർത്തിപ്രദേശമായ ഒളകര കവയിലായിരുന്നു സംഭവം. ഉൾക്കാട്ടിൽ ഫയർലൈൻ…
















