പാക്ക് കെണിയിൽ പെടുത്തിയത് യുവതി; യുദ്ധക്കപ്പലുകളുടെ ചിത്രം നൽകി, കൊച്ചിയിലെത്തിയത് ഒരു വർഷം മുൻപ്

Spread the love

കൊച്ചി ∙ പാക്കിസ്ഥാന് വിവരം ചോർത്തി നല്‍കിയതിന് യുപി ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത നാവികൻ ലക്കി എന്ന ആദർശ് കുമാർ (24) കൊച്ചിയിൽ എത്തിയത് ഒരു വർഷം മുൻപ്. കൊച്ചി ദക്ഷിണ നേവൽ കമാൻഡിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു ആഗ്ര സ്വദേശിയായ ആദർശ് കുമാർ. കൊച്ചിയില്‍ നാവികസേനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും ഇയാൾ ചോർത്തി നൽകിയിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച യുപി ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ആദർശ് കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

 

പാക്ക് ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടി നിർണായക വിവരങ്ങൾ ചോർത്തി നൽകിയതിന് നേരത്തെ യുപിയിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരങ്ങളാണ് ആദർശ് കുമാറിലേക്ക് എത്തിയത്. ആദർശിന്റെ ‘ഹാൻഡ്‍ലർ’ ഇയാളായിരുന്നു എന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന വിവരം. കഴിഞ്ഞ 3 വർഷമായി ആദർശ് കുമാർ പാക്കിസ്ഥാനു വേണ്ടി വിവരങ്ങൾ ചോർത്തിയിരുന്നു. ഹണി ട്രാപ്പിലൂടെ ഇയാള്‍ കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നാവിക സേനയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായക സ്ഥലങ്ങളിലൊന്നാണ് ദക്ഷിണ നാവിക കമാൻഡ്.

 

മൂന്നു വർഷം മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതി മുഖേനെയാണ് ഇയാൾ പാക്ക് കെണിയിൽ പെടുന്നത് എന്നാണ് വിവരം. തുടക്കത്തിൽ സുഹൃത്തുക്കളായി ആരംഭിച്ച ബന്ധം പിന്നീട് ദൃഡമാവുകയും യുവതി ആദർശിൽ നിന്ന് വിവരങ്ങൾ തേടുകയുമായിരുന്നു. ഇതിനുള്ള പ്രതിഫലവും ഇയാൾക്ക് ലഭിച്ചിരുന്നു. യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും വിവരങ്ങളുമടക്കം ഇയാൾ കൈമാറിയതിൽ ഉണ്ടെന്നാണ് എടിഎസ് വൃത്തങ്ങൾ പറയുന്നത്. ഇയാൾക്കു കൂട്ടാളികൾ ഉണ്ടോ എന്ന അന്വേഷണത്തിലാണ് വിവിധ ഏജൻസികൾ.

  • Related Posts

    ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ട്രംപിന്റെ ‘സൈബർ ട്രക്ക്’; ട്രോളുമായി ഇറാൻ, ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ

    Spread the love

    Spread the loveഹോർമുസ് കടലിടുക്കിലെ തന്ത്രപരമായ നീക്കങ്ങളാണ് താൻ നടത്തുന്നതെന്ന് ട്രംപ് അവകാശപ്പെടുന്നു, അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വീണ്ടും പുകയുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ നയതന്ത്ര കാര്യാലയങ്ങൾ രംഗത്ത്. ഹോർമുസ് കടലിടുക്കിലെ തന്ത്രപരമായ നീക്കങ്ങളെയും ട്രംപിന്റെ…

    കപ്പലിലെ യാത്രക്കാരുടെ മരണത്തിന് പിന്നിൽ ഹാന്റാവൈറസ്; വൈകിയാൽ മരണംവരെ സംഭവിക്കാവുന്ന രോഗം

    Spread the love

    Spread the loveനെതർലാന്റ്സ് ആസ്ഥാനമായുള്ള ക്രൂസ് കപ്പലിൽ ഹാന്റാവൈറസ് അണുബാധാ വ്യാപനമെന്ന് സംശയം. കപ്പലിലെ മൂന്നുപേർ മരിക്കുകയും നാലുപേരെ ജോഹന്നാസ്‌ബർഗിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നുനടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹാന്റാവൈറസ് വ്യാപനമാണ് മരണകാരണമെന്ന് സംശയിക്കുന്നത്.   വെസ്റ്റ് ആഫ്രിക്കയുടെ തീരത്തുള്ള അറ്റ്ലാൻ്റിക്…

    Leave a Reply

    Your email address will not be published. Required fields are marked *