വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മകന് ഗുരുതര പരിക്ക്

Spread the love

തൃശ്ശൂർ: എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലംപടിയിൽ 84 വയസ്സുള്ള വയോധികയെ തെരുവുനായ വീട്ടിൽ കയറി കടിച്ചുകൊന്നു. കിടപ്പുരോഗിയായ കീഴക്കേപ്പുരക്കൽ കാർത്യായനിയാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമുള്ള 60 വയസ്സുകാരനായ മകൻ ദേവദാസിനും നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 

വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ഏതാനും നാളുകൾക്ക് മുൻപ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് കാർത്യായനി വീടിനുള്ളിൽ കിടപ്പിലായിരുന്നു. ഈ സമയത്താണ് തെരുവുനായ വീടിനകത്തേക്ക് കടന്നുവരികയും കട്ടിലിൽ കിടക്കുകയായിരുന്ന വയോധികയെ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. മകൻ ദേവദാസും കാർത്യായനിയും മാത്രമാണ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. നായയുടെ കടിയേറ്റ് കാർത്യായനിക്ക് ശരീരമാസകലം അതീവ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു.

 

വൈകുന്നേരം ആറരയോടെ കാർത്യായനിയുടെ മറ്റൊരു മകനായ മണി ഇവർക്ക് ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് ഈ ദാരുണ സംഭവം അറിഞ്ഞത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയും പരിക്കേറ്റ സഹോദരനെയും കണ്ട മണി ഉടൻതന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.

  • Related Posts

    മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ്…

    പാൽകറക്കാൻ നിൽക്കുമ്പോൾ മുളകുപൊടിയെറിഞ്ഞു; വെട്ടി പരുക്കേൽപിച്ച ശേഷം സ്വർണ കവർച്ച

    Spread the love

    Spread the love  ചിറയിൻകീഴ് ∙കടയ്ക്കാവൂരി‍ൽ വീട്ടമ്മയ്ക്കു നേരെ മുളകുപൊടിയെറിഞ്ഞ് കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ 4ന് വീടിനോടു ചേർന്നുള്ള പശുഫാമിൽ പാൽകറക്കാനായി നിൽക്കുമ്പോഴാണു ആലംകോടിനു സമീപം തൊപ്പിച്ചന്ത ആലുംമൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *