വൻ രാസ ലഹരി വേട്ട; 42 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ പൊലീസ് പിടിയിൽ

Spread the love

കൊച്ചി∙ ചെറായിയിൽ വൻ രാസ ലഹരി വേട്ട. 42 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ പൊലീസ് പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംങ്ഷനിൽ ഷിനാസ് (28) പുതിയ റോഡിൽ പനച്ചിക്കാപ്പറമ്പ് ഷാജഹാൻ (31), പുതിയറോഡിൽ മഹാജനവാടി സഫീർ (ഷിലാസ് 28), ബസാർ റോഡിൽ പുതുക്കാട്ട് പറമ്പ് സഫീർ (എപ്പീർ 32 ) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.

 

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെറായിയിലെ ഒരു റിസോർട്ടിൽ മുറിയെടുത്തിരിക്കുകയായിരുന്നു സംഘം. സഫീർ (ഷിലാസ്) ബംഗലൂരുവിൽ നിന്ന് കൊണ്ടുവന്നതാണ് രാസലഹരി. ചെറായി, പുതുവൈപ്പ് ബീച്ച്, കൊച്ചി ഭാഗങ്ങളിലേക്ക് വിൽപ്പനക്കായി തയ്യാറാക്കുമ്പോഴാണ് സംഘം പിടിയിലാകുന്നത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, എസ്.ഐ വന്ദന കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

  • Related Posts

    മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

    Spread the love

    Spread the loveമാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ്…

    പാൽകറക്കാൻ നിൽക്കുമ്പോൾ മുളകുപൊടിയെറിഞ്ഞു; വെട്ടി പരുക്കേൽപിച്ച ശേഷം സ്വർണ കവർച്ച

    Spread the love

    Spread the love  ചിറയിൻകീഴ് ∙കടയ്ക്കാവൂരി‍ൽ വീട്ടമ്മയ്ക്കു നേരെ മുളകുപൊടിയെറിഞ്ഞ് കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ 4ന് വീടിനോടു ചേർന്നുള്ള പശുഫാമിൽ പാൽകറക്കാനായി നിൽക്കുമ്പോഴാണു ആലംകോടിനു സമീപം തൊപ്പിച്ചന്ത ആലുംമൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *