മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; മറിഞ്ഞ ലോറിയിൽനിന്ന് ശീതളപാനീയ കുപ്പികൾ വാരിക്കൂട്ടി നാട്ടുകാർ
വിശാഖപട്ടണം: നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയിൽനിന്ന്, മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ശീതളപാനീയ കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. സംഭവം നടന്ന കൃത്യമായ സ്ഥലമോ സമയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. മറിഞ്ഞ ലോറിയിൽനിന്ന് നാട്ടുകാർ ശീതളപാനീയ കുപ്പികൾ അടിച്ചുമാറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ…
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു; വളർത്തുപക്ഷികളെ കൊന്നൊടുക്കി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച അഞ്ചിടങ്ങളിലായി പതിനയ്യായിരത്തോളം വളർത്തു പക്ഷികളെ കൊന്നൊടുക്കി. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തു പക്ഷികളെ കൊന്നൊടുക്കി. രോഗം…
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങണോ? ഇന്ന് പൊയ്ക്കോളൂ
സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് കേരളത്തിലെ നിരക്ക് 1,07,040 രൂപയാണ്. അതായത് ഒരു ഗ്രാം സ്വർണത്തിന് 13380 രൂപയാണ്. ഇന്നലെയും ഇതേ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. ഈ…
ഖത്തറിൽ സൈനിക ഹെലിക്കോപ്റ്റർ കടലിൽ തകർന്നുവീണു,കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയം
ദോഹ : ഖത്തറിൽ സാങ്കേതിക തകരാറിനെ തുടർന്ന് സൈനിക ഹെലിക്കോപ്റ്റർ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 3:53-ഓടെ പതിവ് ഡ്യൂട്ടിക്കിടെ ഹെലിക്കോപ്റ്റർ കടലിൽ തകർന്നു വീഴുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ…
16 വയസിൽ താഴെയുള്ളവരെ സോഷ്യൽ മീഡിയയിൽ വിലക്കണം – ആവശ്യവുമായി പിന്ററസ്റ്റ് സിഇഒ
പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ നിരോധിക്കണമെന്ന് ലോകനേതാക്കളോട് ആവശ്യപ്പെട്ട് പിന്ററസ്റ്റ് (Pinterest) സി.ഇ.ഒ. ബിൽ റെഡി. വെള്ളിയാഴ്ച ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ ആഹ്വാനം. ഗൂഗിളും മെറ്റയും തങ്ങളുടെ ആപ്പുകളിലൂടെ യുവതലമുറയിൽ മാനസികാരോഗ്യ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു എന്ന…
യുഗാണ്ടയിലെ സ്വർണക്കടത്ത് ഏജൻ് വഞ്ചിച്ചത് 2 കോടി രൂപ, കെനിയയിലും ചതിക്കപ്പെട്ടു; രന്യ റാവുവിന്റെ വെളിപ്പെടുത്തൽ
ബെംഗളൂരു ∙ യുഗാണ്ടയിലെ സ്വർണക്കടത്ത് ഏജന്റ് തന്നെയും പങ്കാളിയേയും 2 കോടി രൂപ വഞ്ചിച്ചതായി അറസ്റ്റിലായ കന്നഡ നടി രന്യ റാവു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ മൊഴിയിലാണ് നടിയുടെ വെളിപ്പെടുത്തൽ. ആഫ്രിക്കയിൽ നിന്ന് നേരിട്ട് സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ദുബായ്…
ഏപ്രില്‍ 9ന് സംസ്ഥാനത്ത് പൊതു അവധി; ലഭിക്കുക ശമ്പളത്തോട് കൂടിയ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് പൊതു അവധി. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ – സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കം എല്ലാ…
അക്ഷത് ആത്മഹത്യ ചെയ്ത് എട്ടാം മാസം ഭാര്യയും മക്കളുമടക്കമുള്ളവരുടെ കൂട്ട മരണം; നടുങ്ങി നാട്
മലയിൻകീഴ്\ കാട്ടാക്കട∙ കൊച്ചി വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരമറിഞ്ഞ് ഞെട്ടലിലാണ് പൂവച്ചലിലെയും വിളപ്പിൽശാലയിലെയും നാട്ടുകാർ. തിരുവനന്തപുരം പൂവച്ചൽ പൂജാനിലയത്തിൽ പരേതനായ അക്ഷതി(37)ന്റെ ഭാര്യ അശ്വതി(36), മക്കൾ കാർണിവൻ (12), കീർത്തിവൻ(4), അക്ഷിത(2),…
‘വിവാഹവസ്ത്രത്തിന്റെ നിറം വരെ അവൾ തീരുമാനിച്ചിരുന്നു; മകൾക്ക് നീതി ലഭിച്ചില്ല’
കൊല്ലം∙ മകൾ ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും വിവാഹം ഉറപ്പിച്ച സമയത്തായിരുന്നെന്ന് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ. വിവാഹവസ്ത്രത്തിന്റെ നിറം വരെ മകൾ തീരുമാനിച്ചിരുന്നപ്പോഴാണു തങ്ങളെ തീരാദുഃഖത്തിലാക്കി അവൾ കടന്നുപോയതെന്നും മാതാപിതാക്കൾ പറഞ്ഞു. ‘ഞങ്ങളുടെ ഏക മകളാണ്, അവളുടെ വിവാഹം ഉറപ്പിച്ച സമയത്തായിരുന്നു ഈ…
പറക്കാൻ ചെലവേറും; വിമാന ടിക്കറ്റ് നിരക്ക് ഏപ്രിൽ 1 മുതൽ വർധിച്ചേക്കും
ന്യൂഡൽഹി ∙ ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്ക് വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ എണ്ണ വില വർധിക്കുന്നത് വിമാനയാത്രാ നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും, ഇതിന്റെ ആഘാതം കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.…
















