ഖത്തറിൽ സൈനിക ഹെലിക്കോപ്റ്റർ കടലിൽ തകർന്നുവീണു,കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയം

Spread the love

ദോഹ : ഖത്തറിൽ സാങ്കേതിക തകരാറിനെ തുടർന്ന് സൈനിക ഹെലിക്കോപ്റ്റർ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 3:53-ഓടെ പതിവ് ഡ്യൂട്ടിക്കിടെ ഹെലിക്കോപ്റ്റർ കടലിൽ തകർന്നു വീഴുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.യാത്രക്കാർക്കും ജീവനക്കാർക്കും വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

 

രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ പ്രത്യേക സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റിയിലെ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമും, ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

  • Related Posts

    വിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെ

    Spread the love

    Spread the love  മെൽബൺ∙ സിറിയിലെ ക്യാംപിൽ കഴിഞ്ഞിരുന്ന ഐഎസ് ഭീകരന്മാരുടെ ഭാര്യമാരിൽ ചിലരും കുട്ടികളും നാളെ (വ്യാഴം) ഓസ്‌ട്രേലിയയിൽ എത്തും. ഇവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മൗനം തുടരുകയാണ്.…

    ‘എഐക്ക് അത്ര സ്വാതന്ത്ര്യം വേണ്ട’, ഭീഷണി തിരിച്ചറിഞ്ഞ് യുഎസ്; പുതിയ നിയമം കൊണ്ടുവരും

    Spread the love

    Spread the loveന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി അമേരിക്ക. പുതിയ എഐ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് നീക്കം.   എഐ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്നതായിരുന്നു നേരത്തെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ സുരക്ഷാ…

    Leave a Reply

    Your email address will not be published. Required fields are marked *