ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങണോ? ഇന്ന് പൊയ്ക്കോളൂ

Spread the love

 

 

സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് കേരളത്തിലെ നിരക്ക് 1,07,040 രൂപയാണ്. അതായത് ഒരു ഗ്രാം സ്വർണത്തിന് 13380 രൂപയാണ്. ഇന്നലെയും ഇതേ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. ഈ മാസം തുടക്കത്തിൽ സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. 1,26,920 രൂപയായിരുന്നു മാർച്ച് 1 ന് കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക്.

 

ഇസ്രയേൽ-ഇറാൻ-അമേരിക്കൻ സംഘർഷം തുടങ്ങിയ സമയത്ത് സ്വർണവിപണിയിൽ വർധനവ് ആണ് ഉണ്ടായത്. തുടർന്നാൽ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് പിന്നെ നമ്മൾ കണ്ടത്. വരും ദിവസങ്ങളിൽ സ്വർണ വിലയിൽ എന്ത് മാറ്റം സംഭവിക്കും എന്നത് പ്രവചനാതീതമായിരിക്കുകയാണ്. മാസത്തിന്റെ തുടക്കം മുതൽ തന്നെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. ചില ദിവസങ്ങളിൽ രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയോടെ കൂടുകയും ഉണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ സ്വർണവിലയെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

  • Related Posts

    വാക്കിനെക്കാൾ വലുതല്ല തലമുടി, മൊട്ടയടിച്ച് കുട്ടിസഖാവ്; വിഡിയോകൾ ഇടതു സമൂഹമാധ്യമങ്ങളിൽ വൈറൽ

    Spread the love

    Spread the loveതിരൂർ∙ ‘പറഞ്ഞ വാക്കുപാലിക്കും, ഞാൻ സഖാവാണ്’– ഇതും പറഞ്ഞു മുഹമ്മദ് സെയ്ൻ സമാൻ നേരെ ബാർബർ ഷോപ്പിലേക്കു പോയി. തിരിച്ചുവന്നപ്പോൾ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു. വാക്കുപാലിച്ച കുട്ടിസഖാവിനൊരു വിളി വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു മറുതലയ്ക്കൽ. ബിനീഷ് കോടിയേരിയും…

    നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി; മൂന്നാം കൊലപാതകം?

    Spread the love

    Spread the loveനെടുങ്കണ്ടം ∙ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്.…

    Leave a Reply

    Your email address will not be published. Required fields are marked *