പറക്കാൻ ചെലവേറും; വിമാന ടിക്കറ്റ് നിരക്ക് ഏപ്രിൽ 1 മുതൽ വർധിച്ചേക്കും

Spread the love

ന്യൂഡൽഹി ∙ ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്ക് വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ എണ്ണ വില വർധിക്കുന്നത് വിമാനയാത്രാ നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും, ഇതിന്റെ ആഘാതം കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു. വിമാന ഇന്ധനത്തിന്റെ വില ഏപ്രിൽ 1 മുതൽ പരിഷ്കരിക്കും. ഓരോ മാസത്തെയും ആദ്യ ദിവസമാണ് എടിഎഫ് വില നിശ്ചയിക്കുന്നത്. അതിനാൽ യുദ്ധത്തിന്റെ ആഘാതം ഏപ്രിൽ 1 മുതൽ പ്രകടമായേക്കാമെന്നും രാം മോഹൻ നായിഡു പറഞ്ഞു.

 

പശ്ചിമേഷ്യയിലെ സംഘർഷം വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രതയെയും പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം. ഇക്കാര്യത്തിൽ സർക്കാർ വിമാനക്കമ്പനികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. യാത്രാനിരക്ക് അമിതമായി വർധിക്കുന്നത് തടയാനും യാത്രക്കാരുടെ മേലുള്ള ഭാരം കുറയ്ക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ, വിദേശകാര്യം, പെട്രോളിയം മന്ത്രാലയങ്ങൾ സംയുക്തമായാണ് ഈ വിഷയത്തിൽ ഇടപെടുന്നത്. പശ്ചിമേഷ്യൻ മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ആഗോളതലത്തിൽ ഇന്ധനവില ഉയർന്നതോടെ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ ആഭ്യന്തര-രാജ്യാന്തര റൂട്ടുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.

  • Related Posts

    നടി ശ്രീദേവിയുടെ സ്ഥല തർക്കം: ഭർത്താവിന് അനുകൂല വിധി

    Spread the love

    Spread the loveചെന്നൈ ∙ അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ ഇസിആറിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ഭൂമിയിൽ അവകാശം ഉന്നയിച്ചു മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി…

    ഒടുവിൽ 120 സീറ്റ്, ടിവികെ അധികാരത്തിലേക്ക്; വിജയ് മുഖ്യമന്ത്രിയാകും

    Spread the love

    Spread the loveചെന്നൈ∙ ഉദ്വേഗ നീക്കത്തിനൊടുവിൽ 120 സീറ്റുമായി തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *