കാമുകിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് മുൻ ഗ്രാമത്തലവൻ; കൊന്ന് കനാലിൽ തള്ളി യുവതി

പ്രതാപ്ഗഡ്∙ ഉത്തർപ്രദേശിലെ സുമേർപൂറിൽ ഗ്രാമത്തിന്റെ മുൻതലവനെ യുവതിയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മുഷ്തഖ് ഗുൽഷൻ എന്ന മുന്നയെയാണ് കൊലപ്പെടുത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 18നാണ് മുന്നയെ…

1.7 കോടി വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റി യുവാവ്

അമേരിക്കയിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങി ഐഐടി ബിരുദധാരി. യുഎസിൽ കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന സംദാനിയാണ് 1.7 കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യാത്രക്കിറങ്ങിയത്. ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് സംദാനി യുഎസിലേക്ക്…

വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിനു 3 ദിവസത്തിലധികം പഴക്കം

കോഴിക്കോട്∙ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കാവ് വളയനാട് ക്ഷേത്രത്തിനു സമീപം മണാശ്ശേരി താഴം കരിമ്പപറമ്പ് രാധാകൃഷ്ണനെ (64) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സുമാർ മൂന്നു ദിവസത്തിൽ അധികം പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു.  …

ശിക്ഷ കഴിഞ്ഞിറങ്ങിയശേഷം വീണ്ടും മോഷണം; നല്ലഭക്ഷണവും ചികിത്സയും, ജയിലിൽ പോകാനിഷ്ടമെന്ന് കുറ്റസമ്മതം

കോവളം: മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ വീണ്ടും മോഷണം നടത്തി പിടിയിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെ(46) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. ജയിലിലേക്ക് തിരിച്ചുപോകാനുളള ആഗ്രഹത്തെ തുടർന്നാണ് വീണ്ടും മോഷണം നടത്തിയതെന്നാണ് ഇയാൾ പറയുന്നത്.  …

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി: ‘തട്ടിപ്പ് നടന്നോയെന്ന് അറിയണമെങ്കിൽ അന്വേഷണം വേണം’

ന്യൂഡൽഹി∙ തങ്ങൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമാതാവ് ബാബു ഷാഹിർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണം നടന്നാൽ മാത്രമേ തട്ടിപ്പ് നടന്നിരുന്നോ എന്ന കാര്യം പുറത്തുവരുവെന്നും ജഡ്ജിമാരായ…

ഇറാന് താൽക്കാലിക ആശ്വാസം: 5 ദിവസത്തേക്ക് ആക്രമിക്കില്ല, ഇടവേള പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൻ∙ ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ 5 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ട്രംപിന്റെ സമൂഹമാധ്യമമായ ട്രൂത്ത് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.   ‘‘യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടുദിവസങ്ങളായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ…

പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട് ∙ പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ കെഎൽസിഎ കോഴിക്കോട് അതിരൂപത രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നതാണെന്ന് സമിതി…

സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് 40 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരെ കയറ്റി

സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് 40 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരെ കയറ്റി   കൊച്ചി: സീറ്റ് ബുക്ക് ചെയ്‌തവരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, 40 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരെ കയറ്റി. തൃശൂർ -തിരുവനന്തപുരം സ്വിഫ്റ്റ്…

അക്രമികളിൽനിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടി, യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; ഒടുവിൽ ശിക്ഷ

കോട്ടയം ∙ അക്രമികളിൽനിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്ക്കടുക്കാൻ അനുവദിക്കാതെ കൊലപ്പെടുത്തിയെന്ന കേസിൽ, 5 പ്രതികൾക്ക് 7 വർഷം കഠിനതടവ്. ചെമ്പ് സ്വദേശി നോയലിനെ (23) 2012ൽ കൊലപ്പെടുത്തിയ കേസിലാണ് വിധി. 50,000 രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണമെന്ന്…

കോഴിക്കോടിന് ആറ്റുനോറ്റ് കിട്ടിയ ഡബിൾ ഡക്കർ; പക്ഷേ, റോഡിൽ ഇറക്കാനുള്ള യോഗമില്ല

    *കോഴിക്കോട് |* രണ്ടു കോടി രൂപയോളം ചെലവിട്ട് മലബാറിൽ ആദ്യമായെത്തിച്ച ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ് പത്തുദിവസം കഴിഞ്ഞിട്ടും നിരത്തിലിറങ്ങിയില്ല. എന്ന് ഇറങ്ങുമെന്നോ, എത്ര രൂപയാണ് ടിക്കറ്റ് നിരക്കെന്നോ, ഏത് റൂട്ടിൽ ഓടുമെന്നോ കൃത്യമായി പ്രഖ്യാപിക്കാനും ഇത്രയും ദിവസമായി…