1.7 കോടി വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റി യുവാവ്

Spread the love

അമേരിക്കയിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങി ഐഐടി ബിരുദധാരി. യുഎസിൽ കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന സംദാനിയാണ് 1.7 കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യാത്രക്കിറങ്ങിയത്. ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് സംദാനി യുഎസിലേക്ക് പോയത്. വിജയകരമായ കോർപറേറ്റ് ജീവിതത്തിനൊടുവിൽ 38-ാം വയസിൽ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൽ ഡയറക്ടർ എന്ന ഉന്നത പദവിയിലെത്തി.

 

മിക്കവരും സ്വപ്‌നം കാണുന്ന ശമ്പളം തനിക്ക് ലഭിച്ചെങ്കിലും ഒരു ചക്രത്തിൽ കറങ്ങുന്നത് പോലെയാണ് ജീവിതം തോന്നിയതെന്നും ഒരിക്കലും സംതൃപ്തി തോന്നിയില്ലെന്നും ഹ്യൂമാൻ ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ സംദാനി പറയുന്നു. ഒടുവിൽ ജോലി ഉപേക്ഷിക്കുകയും വീട് വിൽക്കുകയും ചെയ്തു.

 

‘2013-ലാണ് ഞാൻ ജോലി ഉപേക്ഷിക്കുന്നത്. തുടർന്ന് ഒറ്റയ്ക്ക് യാത്ര ചെയ്തു. 18 മാസത്തിനുള്ളിൽ 35 രാജ്യങ്ങൾ സന്ദർശിച്ചു. റഷ്യയിലെ പർവതനിരകളിൽ നിന്ന് ഈജിപ്തിലെ മരുഭൂമി വരെ എത്തി. എനിക്കാരേയും അറിയില്ലായിരുന്നു. എല്ലാ സ്ഥലത്ത് നിന്നും പുതിയ ആളുകളെ പരിചയപ്പെട്ടു. ആദ്യമായി ഞാൻ എന്നെത്തന്നെ കണ്ടെത്തി.’-സംദാനി പറയുന്നു.

 

അങ്ങനെ യാത്ര ചെയ്ത് മോണ്ടിനെഗ്രോയിൽ എത്തിയപ്പോൾ അത് ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായി. അവിടെ വെച്ച് ഓസ്ട്രിയയ്ക്കാരിയായ സാമൂഹ്യ പ്രവർത്തക കാത്തിയെ പരിചയപ്പെട്ടു. ചെറിയ പരിചയം പെട്ടെന്ന് തന്നെ ആഴത്തിലുള്ള ബന്ധമായി മാറി. 10 മിനിറ്റിലുള്ള ഒരു സംഭാഷണത്തിനൊടുവിൽ 10 ദിവസം ഒരുമിച്ച് കഴിഞ്ഞു. 2016-ൽ ഇരുവരും വിവാഹിതരായി. ഇന്ന് മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും. ഇപ്പോൾ അഞ്ചു പേരും ഒരുമിച്ചാണ് ലോകസഞ്ചാരം. ലളിതമായ ഹോം സ്‌റ്റേകളിൽ തങ്ങിയാണ് ഇവരുടെ ജീവിതം. സാധാരണ കുട്ടികളെ വളർത്തുന്നതിൽ വ്യത്യസ്തമായാണ് മൂന്നു പേരും വളർന്നത്. സ്‌കൂളിൽ നിന്നുള്ള വിദ്യാഭ്യാസമില്ല. പകരം ഇരുവരും തന്നെയാണ് മക്കളെ പഠിപ്പിക്കുന്നത്.

 

 

  • Related Posts

    വിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെ

    Spread the love

    Spread the love  മെൽബൺ∙ സിറിയിലെ ക്യാംപിൽ കഴിഞ്ഞിരുന്ന ഐഎസ് ഭീകരന്മാരുടെ ഭാര്യമാരിൽ ചിലരും കുട്ടികളും നാളെ (വ്യാഴം) ഓസ്‌ട്രേലിയയിൽ എത്തും. ഇവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മൗനം തുടരുകയാണ്.…

    ‘എഐക്ക് അത്ര സ്വാതന്ത്ര്യം വേണ്ട’, ഭീഷണി തിരിച്ചറിഞ്ഞ് യുഎസ്; പുതിയ നിയമം കൊണ്ടുവരും

    Spread the love

    Spread the loveന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി അമേരിക്ക. പുതിയ എഐ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് നീക്കം.   എഐ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്നതായിരുന്നു നേരത്തെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ സുരക്ഷാ…

    Leave a Reply

    Your email address will not be published. Required fields are marked *