വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിനു 3 ദിവസത്തിലധികം പഴക്കം

Spread the love

കോഴിക്കോട്∙ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കാവ് വളയനാട് ക്ഷേത്രത്തിനു സമീപം മണാശ്ശേരി താഴം കരിമ്പപറമ്പ് രാധാകൃഷ്ണനെ (64) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സുമാർ മൂന്നു ദിവസത്തിൽ അധികം പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

 

വീട്ടിൽ തനിച്ച് താമസിച്ചിരുന്ന രാധാകൃഷ്ണനെ കാണാതായതിനെ തുടർന്ന് വാർഡ് കൗൺസിലർ സഫ്രീനയുടെ നേതൃത്വത്തിൽ അയൽവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ ആന്റണി ഡിക്രൂസ്, ജീവകാരുണ്യ പ്രവർത്തകരായ മഠത്തിൽ അബ്ദുൽ അസീസ്, സിദ്ദീഖ് എഫ്എൽഎസ്, മിർഷാദ് ചെറിയടത്ത്, ഷംസു പുലിക്കടവ്, റിയാസ് മാളിയേക്കൽ, അർഷാദ് പയ്യോളി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി.

  • Related Posts

    വാക്കിനെക്കാൾ വലുതല്ല തലമുടി, മൊട്ടയടിച്ച് കുട്ടിസഖാവ്; വിഡിയോകൾ ഇടതു സമൂഹമാധ്യമങ്ങളിൽ വൈറൽ

    Spread the love

    Spread the loveതിരൂർ∙ ‘പറഞ്ഞ വാക്കുപാലിക്കും, ഞാൻ സഖാവാണ്’– ഇതും പറഞ്ഞു മുഹമ്മദ് സെയ്ൻ സമാൻ നേരെ ബാർബർ ഷോപ്പിലേക്കു പോയി. തിരിച്ചുവന്നപ്പോൾ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു. വാക്കുപാലിച്ച കുട്ടിസഖാവിനൊരു വിളി വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനായിരുന്നു മറുതലയ്ക്കൽ. ബിനീഷ് കോടിയേരിയും…

    നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി; മൂന്നാം കൊലപാതകം?

    Spread the love

    Spread the loveനെടുങ്കണ്ടം ∙ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്.…

    Leave a Reply

    Your email address will not be published. Required fields are marked *