ദുരൂഹത ഒഴിയാതെ രണ്ട് നടിമാരുടെ മരണം: മൃതദേഹം ജീർണ്ണിച്ചിട്ടും അയൽക്കാർ അറിഞ്ഞില്ല? ആരും അന്വേഷിച്ച് എത്തിയില്ല!

ഒൻപത് മാസത്തിനിടെ ആരും അന്വേഷിക്കാത്ത ഒരു നടി. മരണം നടന്ന് ഒൻപത് മാസത്തിന് ശേഷമാണ് പാക്കിസ്ഥാനി നടിയും റിയാലിറ്റി ഷോ താരവുമായ ഹുമൈറ അസ്ഗർ അലിയുടെ (32) ജീർണിച്ച നിലയിലുള്ള മൃതദേഹം ഇത്തിഹാദ് കൊമേഴ്സ്യൽ വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാർട്മെന്റിൽ കണ്ടെത്തിയത്. മാസങ്ങളായി…

മറ്റൊരു ബന്ധമെന്ന് സംശയം, നടി മഞ്ജുള ശ്രുതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

ബംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കന്നഡ സീരിയല്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രുതി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ

ബെംഗളൂരു ∙ കർണാടകയിലെ ഗോകർണയിൽ രാമതീർഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ റഷ്യൻ യുവതിയും രണ്ടു പെൺമക്കളും താമസിക്കുന്നതായി കണ്ടെത്തി. പട്രോളിങ്ങിനിടെ, ഗോകർണ പൊലീസാണ് മൂന്നു പേരെയും വനത്തിനുള്ളിൽ കണ്ടെത്തിയത്. ജൂലൈ 9 ന് വൈകിട്ട് 5 മണിയോടെ, ഗോകർണ പൊലീസ്…

തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്∙ പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനും ബിജെപി മുൻഎംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു.   ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിൽ ജനിച്ച റാവു 1978ൽ പുറത്തിറങ്ങിയ ‘പ്രാണം…

കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

വൈത്തിരി : ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴുതന, പേരുംങ്കോട, കാരാട്ട് വീട്ടില്‍ കെ. ജംഷീര്‍ അലി (41) നെയാണ് തിരുവനന്തപുരം വര്‍ക്കലയില്‍ വച്ച് പോലീസ് പിടികൂടിയത്. ജയ്പൂരിലേക്ക്…

ചാർജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി; 4 വയസ്സുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്

വാഗമൺ ∙ കോട്ടയം വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ ആര്യ മോഹനാണ് പാലാ മാർ സ്ലീവ ആശുപത്രിയിൽ മരിച്ചത്. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും ദേഹത്തേക്ക് മറ്റൊരു…

കഞ്ചാവ് വിൽപന എക്സൈസിനെ അറിയിച്ചു; 22 കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, തല മൊട്ടയടിച്ചു; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന എക്സൈസിനെ അറിയിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജ് സ്വദേശിയായ അബ്ദുള്ളയെ(22) ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും തട്ടിക്കൊണ്ടുപോയത്. നാലാഞ്ചിറ…

ജെഎസ്‌കെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി; സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു

JSK സിനിമക്ക് പ്രദര്‍ശനാനുമതി. സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ CBFC അംഗീകരിച്ചു. പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങളാണ് വരുത്തിയത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്.   ഹൈകോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്. ജാനകി…

ദമ്പതിമാരുടെ സ്‌കാനിങ്ങിൽ ഞെട്ടി ഉദ്യോഗസ്ഥർ; ഒരാൾ വിഴുങ്ങിയത് 50 ലഹരി ക്യാപ്സ്യൂളുകൾ

കൊച്ചി: മയക്കുമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരിയിലെത്തിയ ദമ്പതിമാർ കസ്റ്റഡിയിൽ. ബ്രസീൽ സ്വദേശികളെയാണ് കൊച്ചി ഡിആർഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. സ്കാനിങ്ങിലാണ് ഇവർ ലഹരിമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇതിൽ ഒരാൾ മാത്രം 50-ഓളം ക്യാപ്സ്യൂളുകൾ വിഴുങ്ങിയെന്നാണ് വിവരം.  …

കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു; അമ്മയുടെ നില ഗുരുതരം

കൊച്ചി ∙ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് അമ്മയ്ക്കും മക്കൾക്കും പൊള്ളലേറ്റ സംഭവത്തിൽ 2 കുട്ടികൾ മരിച്ചു. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.…