സാമ്പത്തിക തർക്കം; ഭാര്യയുടെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

Spread the love

ബെംഗളൂരു ∙ സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്. 35 വയസുകാരിയായ കാവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ധാര്യപ്പയെ (45) പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കർണാടകയിലെ നാഗസന്ദ്രയിലാണ് സംഭവം.

 

സഹോദരന് നൽകാൻ ധാര്യപ്പ ഉദേശിച്ചിരുന്ന രണ്ടു ലക്ഷം രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കാവ്യയുടെ കൊലപാതകത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ, ധാര്യപ്പ ഭാര്യയെ ആക്രമിക്കുകയും തുടർന്ന് കഴുത്തിൽ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം രണ്ട് മണിക്കൂറോളം വീട്ടിലുണ്ടായിരുന്ന ഇയാൾ പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ദമ്പതികൾക്ക് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകനും ജൂനിയർ കോളജിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. കുട്ടികൾ വീട്ടിലില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    ആൺകുട്ടിയെ വേണം; ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കുളത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തി

    Spread the love

    Spread the loveഹൈദരാബാദ്∙ ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും നീന്തൽക്കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഫര്‍ഹാത് (26) മക്കളായ ഉമേറ (8), അയേഷ (6) എന്നിവരെയാണ് വാറങ്കല്‍–കമ്മം ദേശീയപാതയിലുള്ള നീന്തൽകുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് അസ്ഹറുദ്ദീനെ പൊലീസ്…

    കത്തിമുനയിൽ നിർത്തി ബലാത്സംഗം; എച്ച്ഐവി ബാധിതയെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി

    Spread the love

    Spread the loveവിജയവാഡ ∙ പൽനാട് ജില്ലയിലെ മാച്ചർല നഗരത്തിൽ 35 വയസ്സുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. അജ്ഞാതനായ ഒരാൾ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി മാരകമായി പരുക്കേൽപ്പിച്ചു. യുവതിയുടെ താമസസ്ഥലത്താണ് സംഭവം. മാച്ചർലയിൽ സർക്കാർ ഉദ്യോഗസ്ഥയായ ഇവർ വീട്ടിൽ…

    Leave a Reply

    Your email address will not be published. Required fields are marked *