മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

Spread the love

 

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസിൽ നിന്നാണ് യുവാവ് ലഹരി കലർന്ന അരിഷ്ടം വാങ്ങിയിരുന്നത്. അർജുനാരിഷ്ടം എന്ന പേരിൽ വന്നിരുന്ന അരിഷ്ടത്തെ ഇവർ ധാത്ര്യാരിഷ്ടം എന്ന പേരിലാണ് വിറ്റിരുന്നത്.

 

അമിതമായി അരിഷ്ടം കുടിച്ചതിനെ തുടർന്ന് രക്തം ഛർദിച്ച പ്രസാദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരളിനെ ഗുരുതരമായി രോഗം ബാധിച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും തുടർന്ന് ഇന്ന് പുലർച്ചയോടെ പ്രസാദിന്റെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. 50 രൂപയ്ക്കും 100 രൂപയ്ക്കും വിൽക്കുന്ന ഈ അരിഷ്ടത്തിൽ മാരകമായ ലഹരി ഉണ്ടെന്നും ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് വിൽപ്പന നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധത്തെ തുടർന്ന് ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസ് പൊലീസ് ഇടപെട്ട് അടപ്പിച്ചു. കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് വൈകാതെ കടക്കും.

  • Related Posts

    വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

    Spread the love

    Spread the love    വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്ന്…

    ‘വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ

    Spread the love

    Spread the loveകൽപറ്റ ∙ മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന ആക്ഷേപങ്ങൾക്കു പിന്നാലെ ടൗൺഷിപ്പിലെ വീട് നേരിട്ട് സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞു വന്ന പാടുണ്ടെന്നല്ലാതെ വിള്ളല്‍ ഉണ്ടായിട്ടില്ലെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *