‘വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ

Spread the love

കൽപറ്റ ∙ മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന ആക്ഷേപങ്ങൾക്കു പിന്നാലെ ടൗൺഷിപ്പിലെ വീട് നേരിട്ട് സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞു വന്ന പാടുണ്ടെന്നല്ലാതെ വിള്ളല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിള്ളല്‍ കണ്ടെത്തിയ വീടിന്റെ മേല്‍ക്കൂരയിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധനയും നടത്തി.

 

വെള്ളം കിനിയുന്നില്ലെന്ന് ഉറപ്പാക്കി വാട്ടർ പ്രൂഫിങ് കൂടി പൂർത്തിയാക്കിയ ശേഷം മാത്രമേ വീടുകളിൽ ആളുകളെ താമസിപ്പിക്കുകയുള്ളു. ഇത് സാധാരണ വിള്ളലാണെന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടോ? എനിക്ക് സംശയം ഇല്ല. – മേൽക്കൂരയിൽ വിളളലുണ്ടായെന്നു പറയപ്പെടുന്ന ഭാഗം ഉരച്ചുനോക്കിയ ശേഷം മന്ത്രി പറഞ്ഞു. ദുരന്തബാധിതർക്ക് 20 മാസവും വാടകയും ദിനബത്തയും കൂപ്പണും മുടങ്ങാതെ നൽകിയിട്ടുണ്ട്. അതൊന്നും സർക്കാരിന്റെ ഔദാര്യമായി കാണുന്നില്ല. നാട്ടിലെ ജനങ്ങളുടെ അവകാശമാണ്. രാജ്യത്ത് ആദ്യമായിട്ടായിരിക്കും ദുരന്തബാധിതർക്ക് മുടങ്ങാതെ ഇത്രയും കാലം സഹായം നൽകുന്നത്. കേരളത്തിലും മുമ്പ് ഇത്തരം അനുഭവമുണ്ടായിട്ടില്ല. ടൗൺഷിപ്പിൽ താമസം തുടങ്ങിയശേഷം പ്രശ്നങ്ങള്‍ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും. അത് സര്‍ക്കാരിന്‍റെ ഗ്യാരണ്ടിയാണ്.

 

വീട്ടിൽ ചോർച്ചയുണ്ടെന്നു ഗുണഭോക്താക്കൾ പരാതി നൽകിയതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീടുകളുടെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. വീടുകളിൽ പ്രത്യേക പരിശോധനകൾ നടത്തി പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.

 

വിള്ളലിൽ ആശങ്ക വേണ്ടെന്ന് ഊരാളുങ്കൽ സിഇഒ അരുൺ ബാബു പറഞ്ഞു. സ്ട്രക്ചറിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കണ്ടെത്താനായി പരിശോധന നടത്തും. ഉടമസ്ഥരുടെ എല്ലാ ആശങ്കയും പരിഹരിക്കും. ഗൃഹനാഥനെ സാക്ഷിയാക്കിയായിരിക്കും പരിശോധന നടത്തുക. ഇതിനു ശേഷം ബാക്കി നടപടികൾ തീരുമാനിക്കുമെന്നും ടെറസ് മുഴുവൻ വാട്ടർ പ്രൂഫിങ് നടത്തുമെന്നും ഫൈബർ കൂടി ചേർത്ത് കോൺക്രീറ്റിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

  • Related Posts

    വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

    Spread the love

    Spread the love    വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്ന്…

    മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

    Spread the love

    Spread the love  മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസിൽ നിന്നാണ് യുവാവ് ലഹരി കലർന്ന അരിഷ്ടം…

    Leave a Reply

    Your email address will not be published. Required fields are marked *