ദുബായിൽ മാതാപിതാക്കളെ സന്ദർശിക്കാൻ എത്തി, അടിച്ചു 45 കോടി; മലയാളി യുവാവിന് ഇത് അവിശ്വസനീയ അനുഭവം!!

Spread the love

അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റിന്റെ 285-ാം സീരീസ് നറുക്കെടുപ്പിലൂടെ ഭാഗ്യദേവത കനിഞ്ഞപ്പോൾ കേരളത്തിൽ നിന്നുള്ള യുവസംരംഭകനെ തേടിയെത്തിയത് കോടികളുടെ തിളക്കം.

ഷമോൺ ഷാജി എന്ന മലയാളി യുവാവിനെയാണ് 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം തേടിയെത്തിയത്. സൊമാലിയൻ പൗരനായ അഹമ്മദ് മുഹമ്മദിന് ആഡംബര വാഹനമായ മസെരാട്ടി ഗ്രെക്കേൽ കാറും സമ്മാനമായി ലഭിച്ചു. പ്രവാസലോകത്ത് പ്രതീക്ഷയുടെ പുത്തൻ വർണങ്ങൾ വിരിച്ചാണ് ബിഗ് ടിക്കറ്റ് വിജയികളെ പ്രഖ്യാപിച്ചത്.

 

∙ മാതാപിതാക്കളെ സന്ദർശിക്കാനായി എത്തിയപ്പോൾ ഭാഗ്യദേവത കടാക്ഷിച്ചു

ഷമോൻ ഷാജിയുടെ വിജയം അദ്ദേഹത്തിന്റെ കുടുംബത്തിന് അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു. ഭാര്യക്കൊപ്പം സ്വന്തമായി ബിസിനസ് നടത്തുന്ന ഈ 32-കാരൻ, നിലവിൽ ദുബായിൽ മാതാപിതാക്കളെ സന്ദർശിക്കാനായി എത്തിയതായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് മൊബൈൽ ഫോണിലൂടെ തത്സമയ നറുക്കെടുപ്പ് കണ്ടത്.

 

സ്ക്രീനിൽ തെളിഞ്ഞ അക്കങ്ങൾ ഓരോന്നായി ഒത്തുനോക്കുമ്പോൾ ശ്വാസമടക്കിപ്പിടിച്ചാണ് അവർ ഇരുന്നതെന്ന് ഷമോന്റെ ഭാര്യ പറയുന്നു. തങ്ങളുടെ നമ്പർ തന്നെയാണ് അതെന്ന് ഉറപ്പിച്ച നിമിഷം സന്തോഷം കൊണ്ട് എല്ലാവരും ആർത്തുവിളിക്കുകയായിരുന്നു. ഏതാനും മാസങ്ങൾ മുൻപ് മാത്രം ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചു തുടങ്ങിയ ഈ ദമ്പതികൾക്ക് ഇപ്പോഴും ഈ മഹാഭാഗ്യത്തിന്റെ ആവേശത്തിൽ നിന്ന് വിട്ടുമാറാനായിട്ടില്ല.

 

ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ ഈ വലിയ വിജയം ഉൾക്കൊള്ളാൻ കുടുംബത്തിന് കുറച്ചുകൂടി സമയം ആവശ്യമാണെന്നും നിലവിൽ പെട്ടെന്നുള്ള തീരുമാനങ്ങളൊന്നുമില്ലെന്നും ഷമോന്റെ ഭാര്യ പറഞ്ഞു.

 

∙ കൂട്ടായ്മയുടെ വിജയം

ഷാർജയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സൊമാലിയൻ സ്വദേശി അഹമ്മദ് മുഹമ്മദിന് ലഭിച്ച മസെരാട്ടി കാർ ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. തന്റെ ജോലിസ്ഥലത്തെ 30 സഹപ്രവർത്തകർക്കൊപ്പം ചേർന്നാണ് അഹമ്മദ് ടിക്കറ്റെടുത്തത്.

 

2005 മുതൽ യുഎഇയിലുള്ള ഇദ്ദേഹം തന്റെ സുഹൃത്തുക്കൾക്കൊപ്പം എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു. ആഡംബര കാർ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഒന്നാം സമ്മാനം നേടുകയെന്ന ലക്ഷ്യത്തിനായി ഇനിയും പങ്കാളിത്തം തുടരുമെന്നും അഹമ്മദ് പറഞ്ഞു. പ്രിയപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യാൻ ഈ വിജയം വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

∙ മില്യനയർമാരുടെ മാസം

 

ഏപ്രിൽ മാസത്തെ ‘മില്യനയർമാരുടെ മാസം’ ആയിട്ടാണ് ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്നത്. മേയ് മൂന്നിന് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹമാണ് ഒന്നാം സമ്മാനമായി നൽകുന്നത്. കൂടാതെ അഞ്ചുപേർക്ക് കൂടി ഒരു ദശലക്ഷം ദിർഹം വീതം ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. ആഴ്ചതോറുമുള്ള നറുക്കെടുപ്പുകളിൽ 25,000 ദിർഹം വീതം നേടാനുള്ള അവസരവും ബിഗ് ടിക്കറ്റ് ഒരുക്കുന്നുണ്ട്.

 

ഏപ്രിൽ 24-നുള്ളിൽ രണ്ട് ടിക്കറ്റുകൾ ഒന്നിച്ച് എടുക്കുന്നവർക്ക് മേയ് ഒന്നിന് പ്രഖ്യാപിക്കുന്ന പ്രത്യേക ക്യാഷ് പ്രൈസ് മത്സരത്തിലേക്കും പ്രവേശനം ലഭിക്കും. ലാൻഡ് റോവർ ഡിഫെൻഡർ, റേഞ്ച് റോവർ വെലാർ തുടങ്ങിയ ആഡംബര കാറുകൾ സ്വന്തമാക്കാനുള്ള അവസരവും ഈ റമസാൻ വിപണിയിൽ ബിഗ് ടിക്കറ്റ് വരിക്കാർക്കായി കരുതിവെച്ചിട്ടുണ്ട്.

  • Related Posts

    അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

    Spread the love

    Spread the loveതിരുവനന്തപുരം: പരീക്ഷയെല്ലാം കഴിഞ്ഞ് കുട്ടികള്‍ അവധിക്കാലത്തിലേക്ക് കടന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അവധിക്കാലത്ത് ഒട്ടുമിക്ക കുട്ടികളും കായിക വിനോദങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. മൊബൈല്‍ ഫോണ്‍ സാര്‍വത്രികമായതോടെ, കുട്ടികളില്‍ പലരും കായിക വിനോദങ്ങളില്‍ നിന്ന് മാറി മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന…

    ഫ്‌ലാസ്‌കില്‍ പ്രത്യേക അറ, ലക്ഷങ്ങള്‍ വിലയുള്ള എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

    Spread the love

    Spread the loveകൊച്ചി: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ മുഹ്‌സിന്‍ (മൂസിന്‍ 28), മുഹമ്മദ് സഹില്‍ (25) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫും അങ്കമാലി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരുടെ കൈവശം 550…

    Leave a Reply

    Your email address will not be published. Required fields are marked *