ഇന്ത്യ വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും: ഖ്വാജ ആസിഫ്

Spread the love

ലാഹോർ ∙ ഭാവിയിൽ ഇന്ത്യ എപ്പോഴെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ കൊൽക്കത്ത ആക്രമിച്ച് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്. ഇന്ത്യൻ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ അവരുടെ തന്നെയോ ആളുകളുടെയോ മൃതശരീരങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം അവർ ഭീകരരായിരുന്നെന്ന് പ്രചാരണം നടത്തി വ്യാജ ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ഖ്വാജ ആസിഫ് അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പുറത്തുവിടാൻ ഖ്വാജ ആസിഫ് തയാറായില്ല.

 

ഇന്ത്യയുടെ ഏത് ആക്രമണത്തിനും പാക്കിസ്ഥാന്റെ പ്രതികരണം വേഗതയേറിയതും, നിയന്ത്രിതവും നിർണായകവുമായിരിക്കും എന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. ഇന്ത്യയുടെ അയൽരാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും നിലവിലെ സാഹചര്യത്തിൽ അഭൂതപൂർവവും നിർണായകവുമായ നടപടി ഉണ്ടാകുമെന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പരാമർശങ്ങൾക്ക് മറുപടിയായി ആയിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം.

  • Related Posts

    എയർബാഗ് പ്രവർത്തിച്ചില്ല’; മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

    Spread the love

    Spread the loveന്യൂഡൽഹി* : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).   10.42 ലക്ഷം രൂപ വിലയുള്ള…

    വളർത്തിയത് യുവതിയുടെ കുടുംബം, സഹോദരിയെ അപമാനിച്ചപ്പോൾ വെടി; ആരാണ് ജയൻ ശിവാനന്ദൻ‍ നായർ

    Spread the love

    Spread the loveമുംബൈ∙ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കൾക്കു നേരെ വെടിയുതിർത്ത മലയാളി ജയൻ ശിവാനന്ദൻ‍ നായർക്ക് (51) തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി.   ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *