ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

Spread the love

 

തിരുവനന്തപുരം :സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

 

 

 

 

അതേസമയം, സർക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയർമാൻ കെ എസ് മണി പറഞ്ഞു. വിലവ‌ർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മില്‍മയ്‌ക്ക് അധികാരം ഉണ്ടെന്നും കെ എസ് മണി പറഞ്ഞു. എന്നാല്‍, ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും വേണം. നേരത്തേ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സർക്കാരില്‍ നിന്ന് ലഭിച്ചില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയത്. മൂന്ന് വർഷമായി പാല്‍ വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ചുനില്‍ക്കാൻ കഴിയില്ലെന്നും കെ എസ് മണി പറഞ്ഞു.

  • Related Posts

    ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അപകടം; വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണു, യുവതിക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveഅമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജങ്ഷന് സമീപമായിരുന്നു അപകടം.   മാതൃസഹോദരന്‍ അഭിലാഷിന് പെട്ടെന്നുണ്ടായ വയറുവേദനയെ തുടര്‍ന്ന്…

    രാത്രിയില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തും; ഭീതി പടര്‍ത്തിയ യുവാവ് പിടിയില്‍

    Spread the love

    Spread the loveകൊച്ചി: നെട്ടൂരില്‍ രാത്രികാലങ്ങളില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് പിടിയില്‍. നെട്ടൂര്‍ സ്വദേശിയായ സനൂപ് എന്നയാളെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇയാള്‍ വാഹനങ്ങള്‍ തടയുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.   ‘രാത്രി…

    Leave a Reply

    Your email address will not be published. Required fields are marked *