കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാനില്ല, ഉള്‍ക്കാട്ടില്‍ കുടുങ്ങി?; തിരച്ചില്‍

Spread the love

കണ്ണൂര്‍: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. ഐടി പ്രഫഷനലായ കണ്ണൂര്‍ സ്വദേശിനി ശരണ്യയെ (36) ആണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രണ്ടു ദിവസമായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല.

 

കൊച്ചിയില്‍ നിന്നാണ് ശരണ്യ കുടകിലേക്ക് യാത്ര ചെയ്തത്. യാവകപടി എന്ന ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലായിരുന്നു താമസം. ഹോംസ്റ്റേയില്‍ നിന്ന് ഒറ്റയ്ക്ക് തിരിച്ച ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് തിരിയുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പുറത്തുകടന്നതായി കണ്ടെത്താനായില്ല. ഒറ്റയ്ക്കായിരുന്നു ശരണ്യയുടെ യാത്ര.ശരണ്യ വഴിതെറ്റി ഉള്‍ക്കാട്ടിലേക്ക് പോയതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

 

വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധപ്പെടാനുള്ള വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ രണ്ടിനാണ് ശരണ്യ ട്രക്കിങ് ആരംഭിച്ചതെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    കാർ കിണറിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഒൻപതുപേർക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveനാസിക്∙ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒൻപതു പേർ മരിച്ചു. സുനിൽ ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്മ (30), മകൾ രാഖി (10), സഹോദരപുത്രിമാരായ മാധുരി (13),…

    ഒറ്റ ഫ്രെയിമില്‍ ഭൂമി; 53 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യ ദൗത്യത്തിനിടെ പകര്‍ത്തിയ ചിത്രം

    Spread the love

    Spread the love  ഒറ്റ ഫ്രെയിമില്‍ ഭൂമിയെ പകര്‍ത്തിയ അത്യപൂര്‍വ്വമായ ഭൂമിയുടെ ചിത്രം ആര്‍ട്ടെമിസ് 2 സംഘം പുറത്തുവിട്ടു.53 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യ ദൗത്യത്തിനിടെ പകര്‍ത്തിയ ചിത്രമെന്ന കീര്‍ത്തിക്ക് ഈ ചിത്രം അര്‍ഹമായി. 53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്പോളോ 17 ദൗത്യത്തിനിടെ…

    Leave a Reply

    Your email address will not be published. Required fields are marked *